

ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പു നടക്കുന്ന കേരളത്തിലെ മൂന്നു മണ്ഡലങ്ങളിലെയും യു ഡി എഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കു പകരം പ്രിയങ്ക ഗാന്ധിയാണ് സ്ഥാനാര്‍ഥി. ഇതോടെ രാഹുലും പ്രിയങ്കയും മത്സരിച്ച മണ്ഡലമെന്ന ഖ്യാതി വയനാട്ടിന് സ്വന്തമാകും.

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസുമാണ് രംഗത്തുള്ളത്. ഷാഫി പറമ്പിലിനു വേണ്ടി പാലക്കാട് ശക്തമായി പ്രവര്‍ത്തിച്ച പരിചയവുമായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തുന്നത്. ഇടതു മുന്നണിയില്‍ നിന്നും ചേലക്കര പിടിച്ചെടുക്കാനുള്ള ദൗത്യമാണ് രമ്യ ഹരിദാസിനുള്ളത്.

എഐസിസിയുടെ സര്‍വേ ഏജന്‍സി നല്‍കിയ റിപ്പോര്‍ട്ടും വിജയസാധ്യത പരിഗണിച്ചുമാണ് യുവനേതാക്കള്‍ക്ക് അവസരം നല്‍കിയത്.
