സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

Web Desk
1 Min Read

ദോഹ: സൈബര്‍ കുറ്റവാളികള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയവും (എം സി ഐ ടി) ആഭ്യന്തര മന്ത്രാലയവും (എം ഒ ഐ) പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.

city exchange

പണം, സ്വത്തുക്കള്‍, ആസ്തികള്‍ എന്നിവയിലൂടെ കബളിപ്പിക്കുന്ന പദ്ധതിയാണ് സ്‌കാം. ഇത് കണ്ടെത്തുകയെന്നത് പലപ്പോഴും എളുപ്പമല്ല. അറിയാവുന്നതും വിശ്വസിക്കുന്നതുമായ ആളുകളോ ഏജന്‍സികളോ കമ്പനികളോ ആയാണ് തട്ടിപ്പുകാര്‍ രംഗത്തെത്താറുള്ളത്. ഫോണിലൂടെയോ മെയിലിലൂടെയോ, ഇന്റര്‍നെറ്റിലൂടെയോ, നേരിട്ടോ ഇത്തരം തട്ടിപ്പുകള്‍ സംഭവിക്കാം.

തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കിടുന്നതിന് കബളിപ്പിക്കാന്‍ സ്‌കാമര്‍മാര്‍ വെബ്സൈറ്റുകള്‍ ക്ലോണ്‍ ചെയ്യുകയാണ് പതിവ്. ക്ലോണ്‍ വെബ്സൈറ്റുകള്‍ ഔദ്യോഗിക സര്‍ക്കാര്‍ സൈറ്റുകളെ അനുകരിക്കുന്നതിനാല്‍ അറിവ് സ്വയം ആയുധമാക്കുകയും വെബ്‌സൈറ്റ് ഡൊമെയ്ന്‍ വ്യക്തമായി പരിശോധിക്കുകയും വേണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ഖത്തറിലെ എല്ലാ ഔദ്യോഗിക വെബ്സൈറ്റുകളും gov.qa എന്നാണ് അവസാനിക്കുക.

ഡൊമെയ്ന്‍ നാമവും യു ആര്‍ എലും പരിശോധിക്കണം. ഡൊമെയ്ന്‍ നാമം തെറ്റായി എഴുതിയോ ഔദ്യോഗിക ഗവണ്‍മെന്റ് വെബ്സൈറ്റുകളുടേതിന് സമാനമായി തോന്നിക്കുന്ന പ്രതീകങ്ങള്‍ ഉപയോഗിച്ചോ ആണ് സ്‌കാമര്‍മാര്‍ പലപ്പോഴും യു ആര്‍ എലുകള്‍ ശരിയാക്കുന്നത്. അതോടൊപ്പം സ്‌പോണ്‍സര്‍ ചെയ്യുന്ന വെബ്സൈറ്റുകളെ കുറിച്ച് ജാഗ്രത പുലര്‍ത്തണം. സെര്‍ച്ച് എഞ്ചിന്‍ ഫലങ്ങളില്‍ ആദ്യം പ്രത്യക്ഷപ്പെടുന്നതിന് തട്ടിപ്പുകാര്‍ക്ക് പരസ്യങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന വ്യാജ വെബ്‌സൈറ്റ് ഉപയോഗപ്പെടുത്തും.
രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യുമ്പോള്‍ അവരുടെ ഇലക്ട്രോണിക് അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളെ ഉപദേശിച്ചു.

- Advertisement -
Ad image

യഥാര്‍ഥത്തില്‍ മറുവശത്ത് ആരാണെന്ന് കണ്ടെത്തുന്നതിന് മുമ്പ് പണം അയയ്ക്കാന്‍ പ്രേരിപ്പിക്കുന്ന തരത്തിലാണ് തട്ടിപ്പുകാര്‍ പെരുമാറുന്നത്.

Share This Article
Leave a Comment
error: Content is protected !!