

ദോഹ: ഏറ്റവും തിളക്കമുള്ള മൂന്നാമത്തെ ഗോളമായ ശുക്രന്‍ ഖത്തറിന്റെയും അറബ് മേഖലയുടെയും ആകാശത്ത് ചിങ്ങം രാശിയിലെ മകം നക്ഷത്രവുമായി തിങ്കളാഴ്ച ഒന്നിച്ചു പ്രത്യക്ഷപ്പെടുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസ് അറിയിച്ചു. മകം നക്ഷത്രത്തിന്് വടക്ക് 1.8 ഡിഗ്രി കോണീയ അകലത്തിലായിരിക്കും ശുക്രന്‍ സ്ഥിതി ചെയ്യുന്നത്.

തിങ്കളാഴ്ച സൂര്യാസ്തമയത്തിന് ശേഷം നഗ്നനേത്രങ്ങ്ള്‍കൊണ്ട് ശുക്രനേയും മകം നക്ഷത്രത്തേയും പടിഞ്ഞാറന്‍ ചക്രവാളത്തില്‍ കാണാനാവുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ജ്യോതിശാസ്ത്ര വിദഗ്ധന്‍ ഡോ. ബഷീര്‍ മര്‍സൂഖ് സ്ഥിരീകരിച്ചു.

വൈകിട്ട് 6.18നായിരിക്കും സൂര്യാസ്തമനം. പരിസ്ഥിതി മലിനീകരണം കുറവുള്ള പ്രദേശങ്ങളില്‍ നിന്നും നോക്കുന്നതായിരിക്കും ഇവയെ എളുപ്പത്തില്‍ കാണാന്‍ സഹായിക്കുക. ആകാശത്തിന്റെ ഏറ്റവും അടുത്തുള്ള സ്ഥലത്ത് ശുക്രനെയും മകം നക്ഷത്രത്തേയും കാണാനും ഫോട്ടോയെടുക്കാനുമുള്ള മികച്ച അവസരമായിരിക്കും ഇതെന്നും അദ്ദേഹം വ്യക്തമാക്കി.
