ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഹാജിമാര്‍ക്ക് യാത്രയയപ്പും ഹജ്ജ് പഠന ക്ലാസും സംഘടിപ്പിച്ചു

Web Desk
1 Min Read

ദോഹ: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മത്തിന് തയ്യാറെടുക്കുന്നവര്‍ക്ക് വേണ്ടി ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഹജ്ജ് ആന്റ് ഉംറ വിംഗ് യാത്രയയപ്പും പഠനക്ലാസും സംഘടിപ്പിച്ചു.

city exchange

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് സിറാജ് മദനി ഇരിട്ടി ക്ലാസ്സിനു നേതൃത്വം നല്‍കി. ഒരു വ്യക്തിയെ ജീവിതത്തില്‍ പൂര്‍ണമായും മാറ്റിയെടുക്കാന്‍ പര്യാപ്തമായ, അല്ലാഹുവിനുള്ള അടിമത്വത്തിന്റെ ഏറ്റവും വലിയ വിളംബരമാണ് ഹജ്ജിലൂടെ പ്രഖ്യാപിക്കപ്പെടുന്നത് എന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

ഹജ്ജ് കര്‍മ്മത്തിന്റെ പ്രാധാന്യത്തെയും ഹജ്ജ് കൊണ്ട് ഉദ്ദേശിക്കുന്ന നേട്ടം സ്വര്‍ഗം മാത്രമാണെന്നും അതിനുവേണ്ടി വിശ്വാസത്തിലും ആരാധനയിലും ശിര്‍ക്ക് വരാതെയും പരസ്പര ബന്ധങ്ങള്‍ നന്നാക്കിയും വിശുദ്ധമായ മനസ്സുമായി ഹജ്ജ് കര്‍മ്മത്തിന് യാത്ര തിരിക്കണമെന്നും അദ്ദേഹം തന്റെ സംസാരത്തില്‍ ഓര്‍മിപ്പിച്ചു.

ഹജ്ജിന്റെ കര്‍മങ്ങള്‍ വിശദീകരിക്കുകയും സദസ്യരുടെ സംശയങ്ങള്‍ ദുരീകരിക്കുകയും ചെയ്തു.

- Advertisement -
Ad image

ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ വൈസ് പ്രസിഡന്റ് നിസാര്‍ ചെട്ടിപ്പടി, സെക്രട്ടറി അജ്മല്‍ ജൗഹര്‍, ഹജ്ജ് ആന്റ് ഉംറ വിഭാഗം കണ്‍വീനര്‍ റഷീദ് കണ്ണൂര്‍, കോര്‍ഡിനേറ്റര്‍ അഹ്മദ് മുസ്തഫ, അലി റഷാദ്, റിയാസ് കെ ടി എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!