‘ഷോപ്പ് ആന്റ് ഡൊണേറ്റ്’ ഡ്രൈവ്; ലുലു ഖത്തര്‍ ചാരിറ്റിക്ക് 125,000 റിയാലിന്റെ സംഭാവന നല്‍കി

Web Desk
2 Min Read

ദോഹ: ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തര്‍ ചാരിറ്റിക്ക് 125,000 റിയാല്‍ സംഭാവന നല്‍കി. ഖത്തര്‍ ചാരിറ്റിയുടെ ‘ചാരിറ്റി പാര്‍ട്ണര്‍’ പ്രോഗ്രാമുമായി സഹകരിച്ച് വിശുദ്ധ റമദാന്‍ മാസത്തില്‍ നടന്ന ലുലുവിന്റെ വാര്‍ഷിക ‘ഷോപ്പ് ആന്റ് ഡൊണേറ്റ്’ കാമ്പെയ്നിലൂടെയാണ് സംഭാവന നല്‍കിയത്.

city exchange

ഖത്തര്‍ ചാരിറ്റിയിലെ ഡോണര്‍ റിലേഷന്‍സ് ഡെപ്യൂട്ടി ഡയറക്ടര്‍ ആമെര്‍ മുഹമ്മദ് അല്‍ ബെസിരിയ്ക്ക് ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് റീജിയണല്‍ ഡയറക്ടര്‍ ഷാനവാസ് പി എം ചെക്ക് കൈമാറി. ഡി-റിംഗ് റോഡിലുള്ള ലുലു റീജിയണല്‍ ഓഫീസില്‍ നടന്ന ചടങ്ങില്‍ ഇരു സംഘടനകളുടെയും പ്രതിനിധികള്‍ പങ്കെടുത്തു.

സമൂഹ ക്ഷേമത്തിനും സാമൂഹിക ഉത്തരവാദിത്തത്തിനുമുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെ തുടര്‍ച്ചയായ സമര്‍പ്പണത്തിന് ആമെര്‍ മുഹമ്മദ് അല്‍ ബെസിരി നന്ദി പറഞ്ഞു.

ഖത്തര്‍ ചാരിറ്റിയുടെ പദ്ധതികള്‍ക്കും പ്രചാരണങ്ങള്‍ക്കും ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് നല്‍കുന്ന സ്ഥിരമായ പിന്തുണയെ ആമെര്‍ പ്രശംസിച്ചു. സമൂഹ സേവനവും മാനുഷിക പ്രവര്‍ത്തനങ്ങളും മുന്നോട്ട് കൊണ്ടുപോകുന്നതിന് അവരുടെ ശ്രമങ്ങള്‍ ഗണ്യമായി സംഭാവന ചെയ്യുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമെമ്പാടുമുള്ള ഖത്തര്‍ ചാരിറ്റി നടപ്പിലാക്കുന്ന ദുരിതാശ്വാസ കാമ്പെയ്നുകള്‍, പദ്ധതികള്‍, പരിപാടികള്‍ എന്നിവയെ പിന്തുണയ്ക്കാന്‍ രാജ്യത്തെ സ്ഥാപനങ്ങളോടും വാണിജ്യ സ്ഥാപനങ്ങളോടും അദ്ദേഹം ആഹ്വാനം ചെയ്തു.

- Advertisement -
Ad image

ഖത്തര്‍ ചാരിറ്റിയുമായി സഹകരിക്കുന്നതില്‍ അഭിമാനം പ്രകടിപ്പിച്ച ഷാനവാസ് പി എം ‘ഷോപ്പ് ആന്റ് ഡൊണേറ്റ്’ പോലുള്ള സംരംഭങ്ങള്‍ ലുലു ഉപഭോക്താക്കള്‍ക്ക് അര്‍ഥവത്തായ മാനുഷിക സംഭാവനകളില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുന്നുവെന്ന് ചൂണ്ടിക്കാട്ടി. മാനുഷിക, വികസന പ്രവര്‍ത്തനങ്ങളോടുള്ള ശക്തമായ പ്രതിബദ്ധതയ്ക്ക് ഖത്തര്‍ ചാരിറ്റിയെ അദ്ദേഹം പ്രശംസിച്ചു. ഭാവിയില്‍ ഖത്തര്‍ ചാരിറ്റിയുടെ പരിപാടികള്‍ക്ക് ലുലുവിന്റെ തുടര്‍ച്ചയായ പിന്തുണയും അദ്ദേഹം വീണ്ടും വാഗ്ദാനം ചെയ്തു.

കഴിഞ്ഞ എട്ട് വര്‍ഷത്തിനിടയില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തറും ഖത്തര്‍ ചാരിറ്റിയും നിരവധി സംയുക്ത സംരംഭങ്ങളിലൂടെ ശക്തവും അര്‍ഥവത്തായതുമായ പങ്കാളിത്തം വികസിപ്പിച്ചെടുത്തിട്ടുണ്ട്. ലുലു സ്റ്റോറുകളിലുടനീളമുള്ള ചെക്ക്ഔട്ട് കൗണ്ടറുകളില്‍ ഉപഭോക്താക്കള്‍ക്ക് സംഭാവന നല്‍കാനുള്ള ഓപ്ഷന്‍ നല്‍കുക, ഔദാര്യ മനോഭാവം വളര്‍ത്തുന്നതിനായി ഖത്തര്‍ ചാരിറ്റിയുടെ ‘ഖെയര്‍ കാര്‍ഡുകള്‍’ പ്രോത്സാഹിപ്പിക്കുക, മാനുഷിക ലക്ഷ്യങ്ങളെ പിന്തുണയ്ക്കുന്നതിനായി ‘ഷോപ്പ് ആന്റ് ഡൊണേറ്റ്’ കാമ്പെയ്നില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുക എന്നിവ ഈ ശ്രമങ്ങളില്‍ ഉള്‍പ്പെടുന്നു. ചാരിറ്റി പാര്‍ട്ണര്‍ പ്രോഗ്രാമിന് കീഴിലുള്ള ഔപചാരിക കരാറിലൂടെയും സഹകരണം ശക്തിപ്പെടുത്തിയിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!