ചാലിയാര്‍ ദോഹ റിപ്പബ്ലിക് ദിനാഘോഷ മത്സരഫലങ്ങള്‍ പ്രഖ്യാപിച്ചു

Web Desk
2 Min Read

ദോഹ: എഴുപത്തിമൂന്നാം ഇന്ത്യന്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചു ചാലിയാര്‍ ദോഹ വനിതാ വിഭാഗം ഖത്തറിലെ ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച വിവിധ പരിപാടികളുടെ ഫലങ്ങള്‍ പ്രഖ്യാപിച്ചു.

city exchange

‘ഇന്ത്യന്‍ ദേശീയ നായകന്മാര്‍’ എന്ന വിഷയത്തില്‍ അഞ്ചു മുതല്‍ എട്ടു വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഫാന്‍സി ഡ്രെസ്സും ‘റിപ്പബ്ലിക്കും ജനാധിപത്യവും’ എന്ന വിഷയത്തില്‍ ഒന്‍പത് മുതല്‍ 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് ഇംഗ്ലീഷ് പ്രസംഗവും ആയിരുന്നു മത്സരയി നങ്ങള്‍. അഞ്ഞൂറോളം എന്‍ട്രികളില്‍ നിന്നാണ് രണ്ട് വിഭാഗങ്ങളിലുമുള്ള വിജയികളെ തിരഞ്ഞെടുത്തത്.

ഫാന്‍സി ഡ്രെസ്സില്‍ ലൊറേറ്റ ലിന്റോ (നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍) ഒന്നാം സ്ഥാനവും ഐനൈന്‍ പുതുക്കുളങ്ങര (അല്‍ ഫിത്‌റ ഇസ്‌ലാമിക് പ്രീ സ്‌കൂള്‍) രണ്ടാം സ്ഥാനവും ഫൈസാന്‍ ഹാരിസ് (ഭവന്‍സ് പബ്ലിക് സ്‌കൂള്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

- Advertisement -
Ad image

ഇംഗ്ലീഷ് പ്രസംഗ മത്സരത്തില്‍ ഐഡന്‍ ജോസഫ് ജോജോ (നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍) ഒന്നാം സ്ഥാനവും അലിഷ താനിയ (നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍) രണ്ടാം സ്ഥാനവും, അര്‍പ്പിത പ്രശാന്ത് (എം ഇ എസ് ഇന്ത്യന്‍ സ്‌കൂള്‍) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ഐ സി സി മുബൈ ഹാളില്‍ നടത്തിയ പരിപാടിയില്‍ ഒയാസിസ് എന്‍ജിനീയറിങ് ഖത്തര്‍പ്രസന്നന്‍ സി കെ, ഷാര്‍ലറ്റ് ബേക്കിംഗ് സോല്യൂഷന്‍ എ ംഡി അസീസ് പുറായില്‍, ചാലിയാര്‍ ദോഹ ചീഫ് അഡൈ്വസര്‍ വി സി മഷ്ഹൂദ്, സാമൂഹിക പ്രവര്‍ത്തകന്‍ കരീം എളമരം എന്നിവര്‍ വിജയികള്‍ക്കുള്ള മൊമെന്റോകള്‍ വിതരണം ചെയ്തു.

ചാലിയാര്‍ ദോഹ വനിതാ വിഭാഗം പ്രസിഡന്റ് മുനീറ ബഷീര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷഹാന ഇല്യാസ് സ്വാഗതം പറഞ്ഞു. ഐ സി സി പ്രസിഡന്റ് ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മുഹ്‌സിന സമീല്‍ വിജയികളെ പ്രഖ്യാപിച്ചു.
ചാലിയാര്‍ ദോഹ പ്രസിഡന്റ് സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം, ജനറല്‍ സെക്രട്ടറി സി ടി സിദ്ദീഖ്, ട്രഷറര്‍ ജാബിര്‍ ബേപ്പൂര്‍, സിദ്ദീഖ് വാഴക്കാട് എന്നിവര്‍ വിജയികള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചു.

വനിതാ ഭാരവാഹികളായ ശാലീന രാജേഷ്, ശീതള്‍, ചാലിയാര്‍ ദോഹ സെക്രട്ടറിയേറ്റ് ഭാരവാഹികളായ രതീഷ് കക്കോവ്, മുഹമ്മദ് ലയിസ് കുനിയില്‍, രഘുനാഥ് ഫറോക്ക്, അഡ്വ. ജൗഹര്‍, സാബിക് എടവണ്ണ, നിയാസ് മൂര്‍ക്കനാട്, അബ്ദുല്‍ അസീസ് ചെറുവണ്ണൂര്‍, എക്‌സിക്യൂട്ടീവ് ഭാരവാഹികളായ സുനില്‍ കുന്നന്‍, സജാസ് ചാലിയം, നാസര്‍ അല്‍നാസ് വടക്കുംമുറിഎന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

TAGGED:
Share This Article
Leave a Comment
error: Content is protected !!