

ജനീവ: സംഘര്‍ഷ സാഹചര്യങ്ങളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ കാര്യക്ഷമമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനും അന്താരാഷ്ട്ര പങ്കാളികളുമായി തുടര്‍ച്ചയായി സഹകരിക്കാനുള്ള ഖത്തറിന്റെ താല്‍പര്യം സാമൂഹിക വികസന, കുടുംബ മന്ത്രി മറിയം ബിന്‍ത് അലി ബിന്‍ നാസര്‍ അല്‍ മിസ്‌നദ് സ്ഥിരീകരിച്ചു.

‘സംഘര്‍ഷത്തിലും സംഘട്ടനത്തിന് ശേഷവും സ്ത്രീകളുടെയും കുട്ടികളുടെയും മനുഷ്യാവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുക’ എന്ന തലക്കെട്ടില്‍ നടന്ന ഉന്നതതല പരിപാടിയില്‍ ഖത്തറിനെ പ്രതിനിധീകരിച്ച സാമൂഹിക വികസന, കുടുംബ മന്ത്രിയുടെ പ്രസംഗത്തിലാണ് ഇക്കാര്യം പറഞ്ഞത്.
