രാഘവ് ഛദ്ദയും മറ്റ് രണ്ട് എം പിമാരും ആം ആദ്മി പാര്‍ട്ടി വിട്ടു; മൂന്നില്‍ രണ്ട് എം പിമാര്‍ ബി ജെ പിയിലേക്ക്

Web Desk
2 Min Read

ന്യൂഡല്‍ഹി: രാജ്യസഭാ എം പി രാഘവ് ഛദ്ദയും മറ്റ് രണ്ട് രാജ്യസഭാ എം പിമാരായ സന്ദീപ് പഥക്കും അശോക് മിത്തലും ആം ആദ്മിയില്‍ നിന്ന് രാജിവെച്ച് ബി ജെ പിയിലേക്ക്. അതോടൊപ്പം മുന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ്, രജീന്ദര്‍ ഗുപ്ത എന്നിവരുള്‍പ്പെടെ പാര്‍ട്ടിയുടെ മൂന്നില്‍ രണ്ട് രാജ്യസഭാ എം പിമാരും ഛദ്ദയുടെ ബി ജെ പിയിലേക്കുള്ള മാറ്റത്തെ പിന്തുണച്ചേക്കും.

city exchange

ഒരുകാലത്ത് ആം ആദ്മിയുടെ ഏറ്റവും പ്രമുഖ യുവ നേതാക്കളില്‍ ഒരാളും പ്രധാന മുഖവുമായിരുന്ന ഛദ്ദ ഡല്‍ഹിക്കും പഞ്ചാബിനും അപ്പുറത്തേക്ക് പാര്‍ട്ടിയുടെ വ്യാപനത്തില്‍ പ്രധാന പങ്കാണ് വഹിച്ചത്. തന്റെ രക്തവും വിയര്‍പ്പും കൊണ്ട് വളര്‍ത്തിയതും തന്റെ യൗവനത്തിന്റെ 15 വര്‍ഷം നല്‍കിയതുമായ ആം ആദ്മി പാര്‍ട്ടി ഇപ്പോള്‍ അതിന്റെ തത്വങ്ങളില്‍ നിന്നും മൂല്യങ്ങളില്‍ നിന്നും അടിസ്ഥാന ധാര്‍മ്മികതകളില്‍ നിന്നും പൂര്‍ണ്ണമായും വ്യതിചലിച്ചതായുംഇപ്പോള്‍ പാര്‍ട്ടി രാജ്യത്തിനോ ദേശീയ താത്പര്യത്തിനോ വേണ്ടിയല്ല വ്യക്തിപരമായ നേട്ടത്തിനായാണ് പ്രവര്‍ത്തിക്കുന്നതെന്നും രാജ്യസഭയിലെ മറ്റ് രണ്ട് എം പിമാരുമായി നടത്തിയ പത്രസമ്മേളനത്തില്‍ ചദ്ദ പറഞ്ഞു.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തെറ്റായ പാര്‍ട്ടിയില്‍ താന്‍ ശരിയായ ആളാണെന്നാണ് തനിക്ക് വ്യക്തിപരമായി തോന്നിയതെന്നും മറ്റുള്ളവര്‍ പറഞ്ഞിട്ടുണ്ടെന്നും ഛദ്ദ പറഞ്ഞു.

സംയുക്ത പത്രസമ്മേളനത്തില്‍ സംസാരിച്ച പഥക്, ബി ജെ പിയില്‍ ചേരാന്‍ പോകുകയാണെന്ന് പറഞ്ഞു. എ എ പിയുടെ മൂന്നില്‍ രണ്ട് ഭാഗത്തോളം രാജ്യസഭാ എം പിമാര്‍ പാര്‍ട്ടി വിട്ട് ബി ജെ പിയില്‍ ഒരു ഘടകമായി ചേരുമെന്ന് ചദ്ദ പറഞ്ഞു. സ്വാതി മാലിവാള്‍, ഹര്‍ഭജന്‍ സിംഗ്, വിക്രം സാഹ്നി, രജീന്ദര്‍ ഗുപ്ത എന്നിവരുള്‍പ്പെടെ നിരവധി രാജ്യസഭാ എം പിമാരും എ എ പി വിട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ എ പിയുടെ 10 രാജ്യസഭാ എം പിമാരില്‍ ഏഴ് പേര്‍ പാര്‍ട്ടി വിട്ടതായി മൂന്ന് എം പിമാര്‍ പത്രങ്ങള്‍ക്ക് മുന്നില്‍ അവകാശപ്പെട്ടു.

- Advertisement -
Ad image

ഈ മാസം ആദ്യം എ എ പി നേതൃത്വം രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്ത് നിന്ന് ചദ്ദയെ നീക്കം ചെയ്തിരുന്നു. ഇത് പാര്‍ട്ടി നേതൃത്വവുമായുള്ള ബന്ധത്തില്‍ തകര്‍ച്ചയുടെ വ്യക്തമായ സൂചനയായിരുന്നു.

എ എ പിയാണ് ഛദ്ദയെ ആദ്യം എം എല്‍ എയും തുടര്‍ന്ന് പാര്‍ലമെന്റ് അംഗവുമാക്കിയതെന്നും ‘അദ്ദേഹത്തിന് ധാരാളം നല്‍കിയെന്നും എ എ പി നേതാവ് സഞ്ജയ് സിംഗ് രാഘവ് ചദ്ദക്കെതിരെ പറഞ്ഞു.
രാജേന്ദര്‍ ഗുപ്ത, അശോക് മിത്തല്‍, സ്വാതി മാലിവാള്‍ എന്നിവരുടെ ചരിത്രവും നോക്കണമെന്നും പാര്‍ട്ടി അവര്‍ക്കായി ധാരാളം കാര്യങ്ങള്‍ ചെയ്തുവെന്നും സിംഗ് പറഞ്ഞു.

ഈ എം പിമാര്‍ പഞ്ചാബ് സര്‍ക്കാരിനെയും അവിടുത്തെ ജനങ്ങളെയും വഞ്ചിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഞ്ചാബിലെ ജനങ്ങള്‍ ഒരിക്കലും അവരോ ക്ഷമിക്കില്ല’ എന്നും കൂട്ടിച്ചേര്‍ത്തു.

പിളര്‍പ്പിനെക്കുറിച്ച് എഎപി മേധാവി അരവിന്ദ് കെജ്രിവാളും പ്രതികരിച്ചു, ‘ബിജെപി വീണ്ടും പഞ്ചാബികളെ പ്രകോപിപ്പിച്ചിരിക്കുന്നു’ എന്ന് എക്സിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!