ന്യൂനമര്‍ദ്ദത്തിന് ശക്തി കുറഞ്ഞു; ജാഗ്രത കൈവിടരുതെന്ന് മുന്നറിയിപ്പ്‌

Web Desk
1 Min Read

പ്ലാപ്പനയില്‍ മൂന്നു മണിക്കൂറിനിടെ 20 ഇടങ്ങളില്‍ ഉരുള്‍പ്പൊട്ടി

തിരുവനന്തപുരം: അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കുറഞ്ഞതിനെ തുടര്‍ന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയുടെ തീവ്രത കുറയുന്നു. എന്നാല്‍ ജാഗ്രത കൈവിടരുതെന്നാണ് അധികൃതര്‍ നല്കുന്ന മുന്നറിയിപ്പ്. മഴ ഇന്നും തുടരുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു.

city exchange

പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ശക്തമായ മഴയുണ്ടാകുമെന്ന പ്രവചനമുണ്ട്. സംസ്ഥാനത്ത് ചൊവ്വാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. വടക്കന്‍ ജില്ലകളില്‍ മഴയുടെ ശക്തി കുറഞ്ഞ നിലയിലാണ്. കോഴിക്കോട് മഴ കുറഞ്ഞു. താമരശ്ശേരി ചുരത്തിലെ ഗതാഗത തടസം പരിഹരിച്ചു.
തിരുവനന്തപുരത്തിന്റെ കിഴക്കന്‍ മേഖലകളില്‍ മഴ തുടരുകയാണ്. തിരുവനന്തപുരം നഗരത്തില്‍ ഇടവിട്ട് മഴ ലഭിക്കുന്നുണ്ട്. കോട്ടയം ജില്ലയില്‍ മഴ കുറയുന്നതായും ജലനിരപ്പ് താഴുന്നതായും ജില്ലാ ഭരണകൂടം അറിയിച്ചു.

ദുരിതം ഏറെ ബാധിച്ച കോട്ടയം ജില്ലയില്‍ മഴയ്ക്ക് കുറവുണ്ട്. മീനച്ചില്‍, മണിമലയാറുകളില്‍ ജലനിരപ്പ് താഴ്ന്ന് വരുന്നുണ്ട്.

- Advertisement -
Ad image

അതിനിടെ കോട്ടയം കോട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ശനിയാഴ്ച രാവിലെ എട്ടര മുതല്‍ പതിനൊന്നര വരെയുള്ള മൂന്നു മണിക്കൂറിനുള്ളില്‍ ചെറുതും വലുതുമായ ഇരുപതോളം ഉരുള്‍പ്പൊട്ടലുകളാണ് സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ഈ ഭാഗങ്ങളില്‍ കനത്ത നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്.

ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുണ്ടായ ആള്‍നാശം ഉള്‍പ്പെടെയുള്ളവയുടെ പൂര്‍ണമായ റിപ്പോര്‍ട്ടുകള്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. കാഞ്ഞിരപ്പള്ളി താലൂക്കില്‍ കൂട്ടിക്കല്‍ പഞ്ചായത്തിലെ മൂന്നാംവാര്‍ഡാണ് പ്ലാപ്പള്ളി. ഈ പ്രദേശം ഉരുള്‍പൊട്ടലിലും മഴയിലും ഒറ്റപ്പെട്ട അവസ്ഥയിലാണ്. രക്ഷാപ്രവര്‍ത്തനത്തിനും അധികൃതര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്നുണ്ട്.
പ്ലാപ്പള്ളി നിവാസികള്‍ നിത്യോപയോഗസാധനങ്ങള്‍ വാങ്ങാനുംമറ്റും ആശ്രയിക്കുന്നത് ഏന്തയാര്‍, കൂട്ടിക്കല്‍ ടൗണുകളെയാണ്. ഇവിടേക്കുള്ള റോഡുകള്‍ തകര്‍ന്നു. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തുനിന്ന് അരക്കിലോമീറ്റര്‍ അകലെയായി ഒരു സര്‍ക്കാര്‍ സ്‌കൂളുണ്ട്. ഇവിടെ ദുരിതാശ്വാസക്യാമ്പ് തുറന്നിട്ടുണ്ട്. രണ്ട് മലനിരകള്‍ക്കിടയിലായി സ്ഥിതി ചെയ്യുന്ന പ്ലാപ്പള്ളി ഗ്രാമത്തിലേക്കുള്ള റോഡുകളെല്ലാം മണ്ണിടിച്ചിലില്‍ തകര്‍ന്നതോടെ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്.

Share This Article
Leave a Comment
error: Content is protected !!