ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ കായികദിനം ആഘോഷിച്ചു

Web Desk
1 Min Read

ദോഹ: ദേശീയ കായിക ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ കായിക പരിപാടികള്‍ സംഘടിപ്പിച്ച് ഫോക്കസ് ഇന്റര്‍നാഷണല്‍ ഖത്തര്‍ റീജ്യന്‍. വക്‌റ സൂഖിനു സമീപമുള്ള പാര്‍ക്കില്‍ നടന്ന കായിക പരിപാടി ഖത്തര്‍ റീജ്യന്‍ സി ഇ ഒ ഹാരിസ് പി ടി ഉദ്ഘാടനം ചെയ്തു.

city exchange

കോവിഡാനന്തര ലോകത്ത് മാനസികവും ശാരീരികവുമായ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം പറഞ്ഞു. ദിനേനെയുള്ള കായിക പരിശീലനങ്ങള്‍ ശാരീരിക ക്ഷമത വര്‍ധിപ്പിക്കുന്നതോടൊപ്പം മാനസികമായ ഉന്‍മേഷവും കൂടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡോണ്ട് ലൂസ് ഹോപ്പ് എന്ന മാനസികാരോഗ്യ കാമ്പയിന്റെ തീം ആസ്പദമാക്കി നടന്ന പരിപാടിയില്‍ കോസ് യു മാറ്റര്‍ എന്നെഴുതിയ ടീ ഷര്‍ട്ടുകള്‍ ധരിച്ചാണ് യുവാക്കള്‍ അണിനിരന്നത്.

സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്ത പരിപാടിയില്‍ ലെമണ്‍സ്പൂണ്‍, ഫുട്‌ബോള്‍, വാക്കത്തോണ്‍ എന്നിവ സംഘടിപ്പിച്ചു. സ്‌പോര്‍ട്‌സ് മാനേജര്‍ അനീസ് സി ഹനീഫ്, ഇവന്റ് മാനേജര്‍ മൊയ്തീന്‍ ഷാ, അഡ്മിന്‍ മാനേജര്‍ അമീനുര്‍റഹ്മാന്‍ എ എസ്, എച്ച് ആര്‍ മാനേജര്‍ ഫാഇസ് എളയോടന്‍, കൂടാതെ മിദ് ലാജ് ലത്തീഫ്, ആശിക് ബേപ്പൂര്‍, ഡോ റസീല്‍, ഫോക്കസ് ലേഡീസ് ഭാരവാഹികളായ സുആദ ഇസ്മാഈല്‍, സിജില സഫീര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. സി ഒ ഒ അമീര്‍ ഷാജി, സി എഫ് ഒ സഫീറുസ്സലാം, ഫസലുര്‍റഹ്മാന്‍ മദനി എന്നിവര്‍ സംസാരിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!