

നെടുമ്പാശ്ശേരി: അന്‍വര്‍ സാദത്ത് എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി കാഞ്ഞൂര്‍ സെന്‍ സെബാസ്റ്റ്യന്‍സ് ഹൈസ്‌കൂളില്‍ നിര്‍മ്മിച്ച പാചകപ്പുരയുടെ ഉദ്ഘാടനം അന്‍വര്‍ സാദത്ത് എം എല്‍ എ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദന്‍ അധ്യക്ഷത വഹിച്ചു.

കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോന പള്ളി വികാരി റവ. ഡോ. ഫാ. ജോസഫ് കണിയാംപറമ്പില്‍, കാഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എന്‍ കൃഷ്ണകുമാര്‍, ജില്ലാ പഞ്ചായത്ത് അംഗം ശാരദ മോഹന്‍, സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍മാരായ വിജി ബിജു, സരിത ബാബു, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആന്‍സി ജിജോ, കെ വി അഭിജിത്ത്, ചന്ദ്രമതി രാജന്‍, പിടിഎ പ്രസിഡണ്ട് സജീവ്, ഹെഡ്മിസ്ട്രസ് ജയ്‌സി ജെ പാറക്കല്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സിമി ടിജോ, ടി എന്‍ ഷണ്മുഖന്‍, എം വി സത്യന്‍, പ്രിയ രഘു, ജിഷി ഷാജു, റിന്‍സി സാജു എന്നിവര്‍ സംസാരിച്ചു.
