

മലപ്പുറം: ഏഷ്യാനെറ്റ് ക്യാമറാമാന്‍ ജിത്തു (ജിതേഷ്- 45) വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറത്തെ ഏഷ്യാനെറ്റ് ഓഫിസിലേക്ക് പോകവേ ഒതുക്കുങ്ങലില്‍ ജിത്തു സഞ്ചരിച്ച ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജിത്തുവിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരൂര്‍ അന്നാര സ്വദേശിയാണ്. ഭാര്യ: ശ്രീജിത ജിതേഷ്.

