കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജോലികള്‍ ഖത്തറി ടെക്‌നിക്കല്‍ ടീം പൂര്‍ത്തിയാക്കി

Web Desk
0 Min Read

കാബൂള്‍: ഖത്തറി ടെക്നിക്കല്‍ ടീം കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജോലികള്‍ പൂര്‍ത്തിയാക്കി. പ്രത്യേക ഖത്തരി സാങ്കേതിക സംഘം കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തങ്ങളുടെ ചുമതലകള്‍ വിജയകരമായി പൂര്‍ത്തിയാക്കിയതായി കാബൂളിലെ ഖത്തര്‍ എംബസി അറിയിച്ചു.

city exchange

വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന പ്രകാരം അഫ്ഗാന്‍ ജനതയ്ക്ക് മാനുഷികവും വികസനപരവുമായ സഹായങ്ങള്‍ നല്‍കുന്നതിനും പുന:രാരംഭിക്കുന്നതിനും നിര്‍ണായകമായ കാബൂള്‍ വിമാനത്താവളം അന്താരാഷ്ട്ര നിലവാരത്തിന് അനുസൃതമായി പുനരുജ്ജീവിപ്പിക്കാന്‍ ഖത്തര്‍ സാങ്കേതിക സംഘം സഹായിച്ചുവെന്നും വിമാനത്താവളത്തിലേക്കുള്ള പതിവ് ഗതാഗതം നടക്കുന്നതായും അറിയിച്ചു.

കാബൂളിലെ ഖത്തര്‍ എംബസി അഫ്ഗാന്‍ ജനതയുടെ അഭിവൃദ്ധിക്കുവേണ്ടിയുള്ള ഖത്തറിന്റെ പ്രതിബദ്ധത പുതുക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!