

കൊണ്ടോട്ടി: മക്കളുടെ മുമ്പില്‍ ഭാര്യയെ കഴുത്തില്‍ കയറ് മുറുക്കി കൊന്ന ഭര്‍ത്താവ് പൊലീസ് പിടിയിലായി. കൊണ്ടോട്ടി വാഴക്കാട്ടാണ് സംഭവം. ഭാര്യ ശാക്കിറയെ വെള്ളിയാഴ്ച പുലര്‍ച്ചെ ഭര്‍ത്താവ് ഷമീര്‍ കിടപ്പു മുറിയില്‍ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

കോഴിക്കോട് മാവൂരില്‍ നിന്നാണ് ഷമീറിനെ പൊലീസ് പിടികൂടിയത്. കുടുംബ വഴക്കിനിടെ കഴുത്തില്‍ കയര്‍ മുറുക്കി ശാക്കിറയെ ഇയാള്‍ കൊലപ്പെടുത്തുകയായിരുന്നു. ഇവരുടെ എട്ടും ആറു വയസും പ്രായമുള്ള കുട്ടികള്‍ നോക്കി നില്‍ക്കെയാണ് ഇയാള്‍ അവരുടെ മാതാവിനെ കൊലപ്പെടുത്തിയത്. ഭാര്യയെ കൊലപ്പെടുത്തിയ കാര്യം ഇയാള്‍ പലരോടും വിളിച്ചുപറഞ്ഞിരുന്നു. തുടര്‍ന്ന് പൊലീസെത്തുന്നതിനു മുമ്പേ രക്ഷപ്പെടുകയായിരുന്നു.
