മിസ്സ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ ബ്യൂട്ടി പേജിന്റിന് ഇനി മലയാളി തിളക്കം

Web Desk
1 Min Read

കൊച്ചി: ലോക സുന്ദരി മത്സരത്തിനും മിസ്സ് യൂണിവേഴ്‌സ് മത്സരത്തിനുമപ്പുറം ലോകം ഉറ്റു നോക്കുന്ന ഏറ്റവും വലിയ സൗന്ദര്യ മത്സരമാണ് മിസ്സ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ ബ്യൂട്ടി പേജിന്റ്. 2022 ഒക്ടോബര്‍ 25ന് ഇന്‍ഡോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ഈ മത്സരത്തില്‍ ഇന്ത്യയില്‍ നിന്നുള്ള സൗന്ദര്യ റാണിയെ തിരഞ്ഞെടുക്കുന്നതിനുള്ള മിസ്സ് ഗ്രാന്‍ഡ് ഇന്റര്‍നാഷണല്‍ ഇന്ത്യ ബ്യൂട്ടി പേജിന്റ് ഡയറക്ടര്‍ ആയി മലയാളി സാനിധ്യം. പ്രശസ്ത ഫാഷന്‍ കോറിയോഗ്രാഫര്‍ ശ്യാം ഖാന്‍ ആണ് തിരഞ്ഞെടുക്കപ്പെട്ട മലയാളി ഷോ ഡയറക്ടര്‍. പത്തു വര്‍ഷത്തോളമായി വിവിധ തരത്തിലുള്ള സൗന്ദര്യ മത്സരങ്ങളില്‍ ഷോ ഡയറക്ടര്‍ ആയി വര്‍ത്തിച്ച ഇദ്ദേഹത്തിനെ ഇപ്പോള്‍ തേടിയെത്തിയിരിക്കുന്നത് സുവര്‍ണ്ണാവസരമാണ്.

city exchange

എഞ്ചിനീയര്‍ ആയിരുന്ന ശ്യാം പിന്നീട് ഷോ ഡയറക്ടര്‍ സ്ഥാനത്തേക്ക് ആഗ്രഹം കൊണ്ട് എത്തിച്ചേരുകയായിരുന്നു. പിന്നീട് അങ്ങോട്ട് ഒട്ടനവധി ഷോയില്‍ തന്റെ വിലയേറിയ സാന്നിധ്യം അറിയിക്കുകയുണ്ടായി. ‘ഗ്ലാമനന്‍ഡ്’ എന്ന കമ്പനിയുടെ കീഴില്‍ വരുന്ന എല്ലാ ഇന്റര്‍നാഷണല്‍ മത്സരങ്ങളും ഡയറക്ട് ചെയ്തിരുന്നത് ഇദ്ദേഹമാണ്. ആ വഴിയിലൂടെ തന്നെയാണ് ഇപ്പോള്‍ ഈ മികച്ച അവസരം അദ്ദേഹത്തിന് ലഭിച്ചതും. കേരളത്തില്‍ നിന്നും ആദ്യമായിട്ടാവും ഒരാള്‍ ഇങ്ങനൊരു മത്സരത്തിനായി ഡയറക്ടര്‍ ആയി തിരഞ്ഞെടുക്കപ്പെടുന്നത്.

85 രാജ്യങ്ങളിലെ സുന്ദരിമാര്‍ മത്സരിക്കുന്ന അഴകിന്റെ വേദിയില്‍ ഇന്ത്യന്‍ സുന്ദരിയെ വിജയപഥതിലെത്തിക്കുക എന്ന വലിയ ഉത്തരവാദിത്വം ആണ് ശ്യാം ഖാനില്‍ വന്നിരിക്കുന്നത്. കൊല്ലം സ്വദേശിയായ ശ്യാം ഖാന്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ് താമസിക്കുന്നത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!