ചിത്രകലയിലെ ഗാന്ധി: പ്രഭാഷണം സംഘടിപ്പിച്ചു

Web Desk
1 Min Read

കൊച്ചി: എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ നടക്കുന്ന ഗാന്ധി സ്മാരക കലാപ്രദര്‍ശനത്തിന്റെ ഭാഗമായ പ്രഭാഷണ പരമ്പരയില്‍ പ്രശസ്ത കലാചരിത്രകാരനും നിരൂപകനുമായ ആര്‍ ശിവ കുമാര്‍ സംസാരിച്ചു. ‘ചിത്രകലയും ഗാന്ധിയും- ശാന്തിനികേതന്‍ കാഴ്ചപ്പാടില്‍’ എന്ന വിഷയത്തിലാണ് അദ്ദേഹം സംസാരിച്ചത്.

city exchange

1915 ഫെബ്രുവരി 17നാണ് ഗാന്ധി ആദ്യമായി ശാന്തിനികേതന്‍ സന്ദര്‍ശിച്ചത്. അതിന് ശേഷം നാല് തവണ കൂടി അദ്ദേഹം ശാന്തിനികേതന്‍ സന്ദര്‍ശിച്ചതായി ശിവകുമാര്‍ പറഞ്ഞു. ഈ സന്ദര്‍ശനങ്ങളുടെ ചിത്രങ്ങള്‍ അദ്ദേഹം പ്രദര്‍ശിപ്പിച്ചു. നിസ്സഹകരണ പ്രസ്ഥാനത്തിന്റെ ഭാഗമായി കൊല്‍ക്കത്തയിലെത്തിയ ഗാന്ധിയോട് ടാഗോര്‍ തനിക്ക് അതിനോടുള്ള വിയോജിപ്പ് അറിയിച്ചിരുന്നു. 1905ല്‍ സ്വദേശി പ്രസ്ഥാനം ആരംഭിച്ചപ്പോള്‍ അതിന്റെ തലപ്പത്തുണ്ടായിരുന്ന ടാഗോര്‍ 1908ന്റെ അവസാനം ആ മുന്നേറ്റം വര്‍ഗ്ഗീയ കലാപത്തിന് കാരണമായതോടെ അതില്‍ നിന്നും പിന്മാറിയിരുന്നു. നിസ്സഹകരണ പ്രസ്ഥാനവും വര്‍ഗ്ഗീയ കലാപത്തിന് വഴിയൊരുക്കുമെന്ന ആശങ്ക ടാഗോറിനുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

ഈ സന്ദര്‍ശന വേളയില്‍ അബനിന്ദ്ര ടാഗോര്‍ വരച്ച ചിത്രവും അദ്ദേഹം പ്രദര്‍ശിപ്പിച്ചു. ഗാന്ധിയും ടാഗോറും ബ്രിട്ടീഷ് സാമൂഹിക പരിഷ്‌കര്‍ത്താവ് സി എഫ് ആന്‍ഡ്രൂസുമായുള്ള സൗഹൃദം ആവിഷ്‌കരിക്കുന്നതായിരുന്നു ചിത്രം ശാന്തിനികേതനിലെ അധ്യാപനായിരുന്ന നന്ദലാല്‍ ബോസും മറ്റ് അധ്യാപകരും വിദ്യാര്‍ഥികളുമായ കലാകാരന്മാര്‍ വരച്ച ഗാന്ധി ചിത്രങ്ങളും ശിവകുമാര്‍ പ്രദര്‍ശിപ്പിച്ചു.

ദണ്ഡി യാത്രയാണ് ഗാന്ധിയുടെ അക്രമരാഹിത്യ നിലപാടിലെ സുപ്രധാനമായ സംഭവമെന്ന് പറഞ്ഞ അദ്ദേഹം അത് സംബന്ധിച്ച് ബോസ് വരച്ച ചിത്രത്തെക്കുറിച്ച് വിശദീകരിച്ചു. ഗാന്ധിക്ക് ലളിതകലയിലുണ്ടായിരുന്ന താത്പര്യത്തെക്കുറിച്ച് പറയവെ നന്ദലാല്‍ ബോസിന്റെ ചിത്രപ്രദര്‍ശനം അദ്ദേഹം ഉദ്ഘാടനം ചെയ്തതും ശിവകുമാര്‍ ചൂണ്ടിക്കാട്ടി.

- Advertisement -
Ad image

ഫെബ്രുവരി 16ന് വൈകിട്ട് 5.30ന് ‘കവിതകളിലെ ഗാന്ധി’ എന്ന വിഷയത്തില്‍ കവിയത്രി വി എം ഗിരിജയും ‘ജീവിതത്തിലെ ഗാന്ധി’ എന്ന വിഷയത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തക എം സുചിത്രയും സംസാരിക്കും. തുടര്‍ന്ന് കവിയും ചലച്ചിത്ര ഗാനരചയിതാവുമായ അന്‍വര്‍ അലി കവിത അവതരിപ്പിക്കും. പ്രദര്‍ശനം ഈമാസം 18 വരെ തുടരും.

TAGGED:
Share This Article
Leave a Comment
error: Content is protected !!