

ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ സഹകരണത്തോടെ ലഹരി വിരുദ്ധ റാലിയും സെമിനാറും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു.

കീഴ്മാട് പഞ്ചായത്ത് പ്രസിഡണ്ട് സതി ലാലു റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. സെമിനാര്‍ ഉദ്ഘാടനവും നിര്‍വഹിച്ചു. ആരോഗ്യസ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റസീല ഷിഹാബ് അധ്യക്ഷത വഹിച്ചു.

സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ഓഫീസര്‍ ജിബിമോന്‍ കെ ബി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
കീഴ്മാട് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ രാജ് സെമിനാറില്‍ വിഷയാവതരണം നടത്തി. വാര്‍ഡ് അംഗം ആബിദ അബ്ദുല്‍ഖാദര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, പ്രിന്‍സിപ്പല്‍ ബിന്ദു ഗോപി, ഹെഡ്മിസ്ട്രസ്സ്
ബോബി എം ആര്‍ എന്നിവര്‍ പ്രസംഗിച്ചു.
വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ലഹരിയുടെ ദൂഷ്യവശങ്ങള്‍ തുറന്നുകാണിക്കുന്ന ഇംഗ്ലീഷ് സ്‌കിറ്റ്, ലഹരിവിരുദ്ധ സംഘഗാനം, പോസ്റ്റര്‍ രചന മത്സരം തുടങ്ങിയവയും നടത്തി.

