അപകടത്തില്‍ പരിക്കേറ്റ മുന്‍ കൗണ്‍സിലര്‍ മരിച്ചു

Web Desk
1 Min Read

കോഴിക്കോട്: ബൈക്കപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായിരുന്ന കോഴിക്കോട് കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ പി വി അബ്ദുല്‍ കബീര്‍ (60) നിര്യാതനായി. ഖബറടക്കം ശനിയാഴ്ച ഉച്ച രണ്ടുമണിക്ക് പാലാഴി പള്ളി ഖബറിസ്ഥാനില്‍ . 12 മണി മുതല്‍ 12.30 വരെ ഡിസിസി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കും.
ബുധനാഴ്ച ഉച്ചക്ക് ടാഗോര്‍ സെന്റിനറി ഹാളിനുമുമ്പില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്കിന് പിന്‍സീറ്റിലായിരുന്നു അബ്ദുല്‍ കബീര്‍. ബൈക്കോടിച്ച കാട്ടുകുളങ്ങര സ്വദേശി നൗഷാദ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്.
ഷമീനയാണ് കബീറിന്റെ ഭാര്യ. മകള്‍: ഫാത്തിമ ഹന്ന. മാതാവ്: കോഴിക്കോടന്‍ വീട്ടില്‍ അയിഷാബി.
സഹോദരങ്ങള്‍: മുന്‍ കൗണ്‍സിലര്‍ സക്കറിയ പി ഹുസൈന്‍, തസ്തകീര്‍, നിസാര്‍, നൗഷാദ്, ഷമീര്‍, കമര്‍ബാനു, നജുമ, ഷാഫിയ, ഷാഹിദ, ജംഷിദ.

city exchange
Share This Article
Leave a Comment
error: Content is protected !!