Connect with us

NEWS

കൊച്ചി മെട്രോയും പറഞ്ഞു ‘ചാമ്പിക്കോ’

Published

on


കൊച്ചി: അല്ല പിന്നെ, ഭീഷ്മപര്‍വ്വത്തിലെ മമ്മൂട്ടി സ്റ്റൈല്‍ ‘ചാമ്പിക്കോ’ കേരളം മുഴുവന്‍ അലയടിക്കുമ്പോള്‍ അതില്‍ നിന്നും മാറി നില്‍ക്കാന്‍ കൊച്ചി മെട്രോയ്ക്കും സാധിക്കുമോ. സംഭവം മനുഷ്യന്മാരാണ് ചാമ്പിക്കോന്ന് പറയുന്നതെങ്കിലും മെട്രോ ട്രാക്കിലൂടെ ഓടുന്ന ട്രയിനുകള്‍ക്കും അങ്ങനെയൊരു മോഹം വന്നാല്‍ മാറി നില്‍ക്കാന്‍ കഴിയുമോ.

കൊച്ചി മെട്രോയിലെ അഞ്ച് ട്രെയിനുകളാണ് ചാമ്പിക്കോയില്‍ പങ്കെടുത്തത്. മുട്ടം മെട്രോ യാര്‍ഡില്‍ നടത്തിയ ചിത്രീകരണത്തില്‍ വൈഗ, കബനി, മാരുത്, പവന്‍, ധവാനില്‍ എന്നിവയാണ് പങ്കെടുത്തത്. കൊച്ചി മെട്രോയുടെ 25 ട്രെയിനുകളില്‍ 13 എണ്ണം ട്രാക്കിലായിരിക്കും. ബാക്കിയുള്ള 12 എണ്ണം ഊഴംവെച്ച് മുട്ടം യാര്‍ഡിലുണ്ടാവും. അതില്‍ അഞ്ചെണ്ണമാണ് ചാമ്പിയത്.

ട്രാക്കില്‍ നിരത്തിയിട്ട നാല് ട്രെയിനുകളുടെ മധ്യത്തിലേക്ക് ട്രാക്കിലേക്കെത്തുന്ന അഞ്ചാമന്‍ മാരുതിയാണ് ചാമ്പിക്കോ എന്നു പറഞ്ഞ് ചിത്രീകരിച്ചിരിക്കുന്നത്.

ഷൂട്ടിംഗിനും എഡിറ്റിംഗിനുമായി ഒന്നര മണിക്കൂര്‍ മാത്രമാണ് ആവശ്യമായി വന്നത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനവും അകമ്പടി വാഹനങ്ങളും ഉപയോഗിച്ച് ചെയ്ത വീഡിയോയില്‍ നിന്നുള്ള പ്രചോദനമായിരുന്നു മെട്രോ ട്രെയിനുകളുടെയും ‘ചാമ്പിക്കോ’ ചിത്രീകരണത്തിന് കാരണം.

ഏപ്രില്‍ 12ന് രാത്രി 9.34ന് കൊച്ചി മെട്രോ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത ചാമ്പിക്കോ വീഡിയോയ്ക്ക് ഒന്നര ദിവസമാകുമ്പോഴേക്കും 10 കെ ലൈക്ക് കവിഞ്ഞു.

എന്നാല്‍ വീഡിയോയ്ക്ക് താഴെ നിരവധി വിമര്‍ശന കമന്റുകളും നിരന്നു കഴിഞ്ഞിട്ടുണ്ട്. ആദ്യം സമയത്തിന് ഓടിക്ക് എന്നിട്ടു പോരെ ചാമ്പല്‍ എന്നായിരുന്നു ഒരാളുടെ കമന്റ്. മുമ്പ് പത്തടിപ്പാലത്തു നിന്നും ആലുവയിലെത്താന്‍ 15 മിനുട്ടില്‍ താഴെ മതിയായിരുന്നുവെങ്കില്‍ ഇപ്പോള്‍ എല്ലാ ദിവസവും വളരെ വൈകുകയാണെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. അധികാരികള്‍ ഒന്നും കണ്ടില്ലെന്ന് വരുത്തുകയാണെന്നും കമന്റില്‍ പറയുന്നു. പത്തടിപ്പാലത്ത് മെട്രോ തൂണിലെ ചെരിവിനെ തുടര്‍ന്ന് ഇവിടെ സ്ഥിരമായി മെട്രോ പതുക്കെ പോകുന്നതും നിര്‍ത്തിയിടുന്നതും വലിയ വിമര്‍ശനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.


Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!