

അമരാവതി: ആന്ധ്രയിലെ എളൂരുവില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ ആറുപേര്‍ മരിച്ചു.12 പേര്‍ക്ക് പരുക്കേറ്റു. നൈട്രിക്ക് ആസിഡ് ചോര്‍ന്നാണ് അപകടമുണ്ടായത്.

ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിന്റെ നാലാം യൂണിറ്റില്‍ പടര്‍ന്ന തീ രണ്ടു മണിക്കൂറിനുള്ളിലാണ് നിയന്ത്രണ വിധേയമാക്കിയത്.
ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് വാതക ചോര്‍ച്ചയുണ്ടായത്. സംഭവ സമയത്ത് ലാബില്‍ മുപ്പതോളം പേരാണ് ഉണ്ടായിരുന്നത്. പരുക്കേറ്റവരെ സമീപ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

ബീഹാറില്‍ നിന്നുള്ള തൊഴിലാളികളാണ് മരിച്ചത്. ഉദുരുപഥി കൃഷ്ണയ്യ, ബി കിരണ്‍ കുമാര്‍, കാറു രവി ദാസ്, മനോജ് കുമാര്‍, സുവാസ് രവിദാസ്, ഹബ്ദാസ് രവി ദാസ് എന്നിവരാണ് മരിച്ചത്.

