
വടകര: വൈക്കിലേരിന്റവിട ആയിഷ മന്‍സിലില്‍ കുഞ്ഞയിശ്ശ (85) നിര്യാതയായി. പരേതനായ മുസ്‌ലിം ലീഗ് നേതാവ് പി സി അസ്സന്‍കുട്ടി ഹാജിയുടെ പുത്രിയാണ്. ഭര്‍ത്താവ്: പരേതനായ പി ഹുസൈന്‍ (വടകര മുന്‍സിപ്പാല്‍ ഓഫീസ് സൂപ്രണ്ട്).

മക്കള്‍: വി സഫറുല്ല, സൈനബ, ജമീല, സുഹറ, സുബൈദ, സക്കീന, സാബിറ, സഫിയ. മരുമക്കള്‍: പി സി അസ്സന്‍കുട്ടി ഹാജി (പ്രസിഡണ്ട്, വടകര ജുമുഅത്ത് പള്ളി ദര്‍സ് കമ്മിറ്റി), എന്‍ വി മഹമൂദ്, പി സി ഇബ്രാഹിം, ടി എന്‍ അബ്ദുന്നൂര്‍, അബ്ദു റഹിമാന്‍ മക്ക (സെക്രട്ടറി, സി എച്ച് സെന്റര്‍ വടകര), എന്‍ പി ആരിഫ്, ബഷീര്‍ ബാത്ത കൊയിലാണ്ടി (സെക്രട്ടറി, കുവൈത്ത് കെ എം സി സി). സഹോദരന്‍: പരേതനായ വി സി മമ്മു ഹാജി. ഖബറടക്കം വൈകിട്ട് നാല് മണിക്ക് അങ്ങാടി പള്ളി ഖബര്‍സ്ഥാനില്‍.
