ഹരിതയുടെ പരാതിയില്‍ പോലീസ് കൂടുതല്‍ നടപടികളിലേക്ക്

Web Desk
1 Min Read

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന നേതാക്കള്‍ക്കെതിരെ ഹരിത നല്‍കിയ പരാതിയില്‍ പൊലീസ് കൂടുതല്‍ നടപടികളിലേക്ക്. പരാതിക്കാരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. 14 ദിവസത്തിനകം പാര്‍ട്ടിയില്‍ നിന്ന് അനുകൂല നടപടികളുണ്ടായില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനാണ് ഹരിതയുടെ നീക്കം.

city exchange


ഹരിത പ്രവര്‍ത്തകര്‍ക്കെതിരെ ലൈംഗിക അധിക്ഷേപം നടത്തിയ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസ്, ജനറല്‍ സെക്രട്ടറി പി എ വഹാബ് എന്നിവര്‍ക്കെതിരെ കഴിഞ്ഞ ദിവസമാണ് വെളളയില്‍ പൊലീസ് കേസ്സെടുത്തത്. ഐപിസി 354(എ) വകുപ്പ് പ്രകാരം ലൈംഗീക അധിക്ഷേപം നടത്തിയതിനായിരുന്നു കേസ്. അന്വേഷണത്തിന്റ അടുത്തഘട്ടത്തിലേക്ക് കടന്നതോടയാണ് പരാതി നല്‍കിയ 10 ഹരിത പ്രവര്‍ത്തകരുടെയും വിശദമായ മൊഴി വനിത ഇന്‍സ്‌പെക്ടര്‍ രേഖപ്പെടുത്തുന്നത്.


നേരത്തെ ഹരിത വനിത കമ്മീഷന് നല്‍കിയ പരാതിയിന്മേല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അന്ന് നാലുപേരില്‍ നിന്ന് മാത്രമാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന് മൊഴി രേഖപ്പെടുത്താനായത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു കേസ്. പരാതിക്കാരികളില്‍ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലുളളവരില്‍ നിന്നാണ് ആദ്യം മൊഴിയെടുക്കുക. ബാക്കിയുളളവര്‍ അയല്‍ സംസ്ഥാനങ്ങളിലും വിദേശത്തുമാണ്.

സമ്മര്‍ദ്ദമുണ്ടെങ്കിലും പരാതിയില്‍ ഉറച്ചുനിക്കുന്നുവെന്നാണ് ഹരിതയുടെ നിലപാട്. രണ്ടാഴ്ചയ്ക്കകം ലീഗ് നേതൃത്വത്തില്‍ അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കാനാണ് ഹരിതയുടെ നീക്കം.

- Advertisement -
Ad image

ഹരിതയോടുളള ലീഗ് സമീപനത്തിനെതിരെ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐയും രംഗത്തെത്തി. പരിഷ്‌കൃത സമൂഹത്തിന് സ്ത്രീകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സംഘടനയല്ല ലീഗെന്നും താലിബാനെ അനുസ്മരിപ്പിക്കുന്ന സമീപനമാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!