ചന്ദ്രിക വിലാസം 102 സിനിമ ചിത്രീകരണം ഉടന്‍

Web Desk
1 Min Read

കൊച്ചി: നായത്ത് ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പരീത് എന്‍ എസ് നിര്‍മ്മിക്കുന്ന ചന്ദ്രിക വിലാസം 102 സിനിമയുടെ പൂജ നടത്തി. ഗീതാ പ്രഭാകര്‍ സംവിധാനം ചെയ്യുന്ന ചന്ദ്രിക വിലാസം 102 തോമസ് മാളക്കാരനാണ് രചന നിര്‍വഹിച്ചത്. മുരളീകൃഷ്ണ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.
സൈജു വാതുക്കോടത്താണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

city exchange


ചന്ദ്രന്‍ എന്ന് അറിയപ്പെടുന്ന ഗുണ്ടയുടെ ജീവിതത്തിന്റെ വഴിത്തിരിവുകളില്‍ ലോഡ്്ജ് ഉടമയാവുകയും തന്റെ കുത്തഴിഞ്ഞ ജീവിതത്തിലുണ്ടായ ദുരന്തങ്ങളെ തുടര്‍ന്ന്, ചന്ദ്ര വിലാസം എന്ന ലോഡ്ജിനെ മാത്രം ആശ്രയിച്ച് കഴിഞ്ഞിരുന്ന ചന്ദ്രന്റെ ജീവിതത്തില്‍ രണ്ടു സ്ത്രീ കഥാപാത്രങ്ങള്‍ ചെലുത്തുന്ന സ്വാധീനവുമാണ് സിനിമയുടെ പ്രമേയം.


ചന്ദ്രിക വിലാസം 102 എന്ന സിനിമയിലൂടെ ഒരു വ്യക്തിയുടെ കൈപ്പേറിയ ജീവിത അനുഭവങ്ങളും ഒപ്പം പ്രതീക്ഷയുടെ കിരണമായി എത്തുന്ന ജീവിതത്തിലെ മനോഹരമായ യാഥാര്‍ഥ്യങ്ങളുമാണ് വരച്ചുകാട്ടുന്നത്. ഉടന്‍ ചിത്രീകരണം ആരംഭിക്കുന്ന സിനിമയുടെ ലൊക്കേഷന്‍ എറണാകുളവും പൊള്ളാച്ചിയുമാണ്.

- Advertisement -
Ad image


ഹംസ കുന്നത്തേരി ഗാനരചനയും സംഗീതവും നിര്‍വഹിച്ച ഗാനങ്ങള്‍ അഫ്‌സലാണ് ആലപിക്കുന്നത്. മേക്കപ്പ് ഷിനു ഓറഞ്ച്, രഞ്ജിത്ത്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രശാന്ത് മോളിക്കന്‍. സംഘട്ടനം ശങ്കര്‍. പൈലറ്റ് സൗണ്ട് റെക്കോര്‍ഡിങ് നിതിന്‍ ബി മോളിക്കന്‍. വസ്ത്രാലങ്കാരം അശ്വതി ഗിരീഷ് ദീപു. പ്രൊഡക്ഷന്‍ മാനേജര്‍ ആഷിഖ്, അനില്‍ അയ്യപ്പന്‍.
സാജു നവോദയ, സാജന്‍ പള്ളുരുത്തി, ബിനു അടിമാലി, ശിവജി ഗുരുവായൂര്‍, പൊന്നമ്മ ബാബു തുടങ്ങിവരോടൊപ്പം ഏതാനും പുതുമുഖ താരങ്ങളും പ്രധാന വേഷത്തിലെത്തുന്നു. പി ആര്‍ ഒ എം കെ ഷെജിന്‍ ആലപ്പുഴ.

Share This Article
Leave a Comment
error: Content is protected !!