മരുന്നുകളുമായി ഖത്തറിലെത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി

Web Desk
1 Min Read

ദോഹ: ഖത്തറിലേക്കുള്ള യാത്രക്കാര്‍ മരുന്ന് കൈവശം വെക്കുന്ന കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ എംബസിയുടെ മുന്നറിയിപ്പ്. സൈക്കോട്രോപ്പിക്ക് മരുന്നുകള്‍ക്ക് ഖത്തറില്‍ നിരോധനമുള്ളതിനാല്‍ അത്തരത്തിലുള്ള ഏതുതരം മരുന്നുകളും കുറ്റകൃത്യമായി കണക്കാക്കുകയും ജയില്‍ ശിക്ഷ ലഭിക്കുകയും ചെയ്യും.

city exchange


ലിറിക്ക, ട്രമാഡോള്‍, അല്‍പ്രാസോലം, ഡയസെപാം, സോലം, ക്ലോണസെപം, സോള്‍പിഡം, കോഡീന്‍, മെത്തഡോണ്‍, പ്രെഗബാലിന്‍ തുടങ്ങിയ വിഭാഗത്തിലുള്ള മരുന്നുകളൊന്നും ഖത്തറില്‍ കൊണ്ടുവരാന്‍ പാടില്ല.


സുഹൃത്തുക്കള്‍ക്കോ ബന്ധുക്കള്‍ക്കോ വേണ്ടി മരുന്നുകളൊന്നും കൊണ്ടുവരാന്‍ പാടില്ലെന്ന മുന്നറിയിപ്പും എംബസി നല്കുന്നു. സ്വന്തം ആവശ്യത്തിന് അനുവദനീയമായ മരുന്നുകള്‍ ഡോക്ടറുടെ അംഗീകൃത കുറിപ്പടിയോടെ മുപ്പത് ദിവസത്തേക്കുള്ളത് മാത്രമാണ് കൈയ്യില്‍ സൂക്ഷിക്കാന്‍ അനുമതി നല്കുന്നത്.

- Advertisement -
Ad image

ഖത്തറിലേക്ക് മരുന്നുകള്‍ കൊണ്ടുവരുന്നതിന് നിയന്ത്രണമുണ്ടെന്നും യാത്രക്കാര്‍ ശ്രദ്ധിക്കണമെന്നും ഫോക്കസ് മെഡിക്കല്‍ സെന്ററും മുന്നറിയിപ്പ് പങ്കുവെച്ചു.

Share This Article
Leave a Comment
error: Content is protected !!