മിഥുന്‍ മാനുവല്‍ തോമസ്- ജയസൂര്യ ചിത്രം ആട് 3 മാര്‍ച്ച് 19ന് തിയേറ്ററുകളില്‍

Web Desk
2 Min Read

കൊച്ചി: മിഥുന്‍ മാനുവല്‍ തോമസ് രചിച്ചു സംവിധാനം ചെയ്യുന്ന ആട് 3 എന്ന ബിഗ് ബ്ജറ്റ് എപിക് ഫാന്റസി ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. 2026 മാര്‍ച്ച് 19ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തുക.

city exchange

വേണു കുന്നപ്പിള്ളി നേതൃത്വം നല്‍കുന്ന കാവ്യാ ഫിലിം കമ്പനി, വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ് എന്നിവര്‍ ചേര്‍ന്നാണ് ജയസൂര്യ നായകനായ ഈ വമ്പന്‍ ചിത്രം നിര്‍മ്മിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 ഒരുങ്ങുന്നത്. ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവക്ക് ശേഷം എത്തുന്ന ഈ മൂന്നാം ഭാഗം വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

മാര്‍ച്ച് 19ന് പാന്‍ ഇന്ത്യന്‍ യാഷ് ചിത്രമായ ടോക്സിക്കിനൊപ്പം ക്ലാഷ് റിലീസായാണ് ആട് 3 എത്തുന്നതെന്നതും മലയാള സിനിമാ പ്രേമികളുടെ ആകാംക്ഷയും ആവേശവും വര്‍ധിപ്പിച്ചിട്ടുണ്ട്.

മലയാളത്തിലെ ഓള്‍ ടൈം ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ 2018, അമ്പതു കോടി ക്ലബില്‍ ഇടം പിടിച്ച മാളികപ്പുറം, രേഖാചിത്രം തുടങ്ങിയവയും നിര്‍മ്മിച്ചിട്ടുള്ള കാവ്യാ ഫിലിം കമ്പനി ആട് ഫ്രാഞ്ചൈസിലേക്കു കടന്ന് വന്നതോടെ ചിത്രത്തെ കുറിച്ചുള്ള പ്രേക്ഷക പ്രതീക്ഷകള്‍ ഏറെ വര്‍ധിച്ചിട്ടുണ്ട്. കാവ്യാ ഫിലിം കമ്പനി, ഫ്രൈഡേ ഫിലിം ഹൗസ് എന്നിവര്‍ നിര്‍മ്മിക്കുന്ന ഏറ്റവും വലിയ ചിത്രമാണ് ആട് 3 എന്ന പ്രത്യേകതയും ഉണ്ട്. 22 ചിത്രങ്ങള്‍ ഇതിനു മുന്‍പ് നിര്‍മ്മിച്ച ഫ്രൈഡേ ഫിലിം ഹൗസിന്റെ 23-ാമത്തെ ചിത്രമാണ് ആട് 3.

- Advertisement -
Ad image

ജയസൂര്യയെ കൂടാതെ, വിനായകന്‍, വിജയ് ബാബു, സൈജു കുറുപ്പ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ഭഗത് മാനുവല്‍, രഞ്ജി പണിക്കര്‍, സണ്ണി വെയ്ന്‍, ചെമ്പന്‍ വിനോദ്, സുധി കോപ്പ, ഹരികൃഷ്ണന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വരും.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- വിനയ് ബാബു, ഛായാഗ്രഹണം- അഖില്‍ ജോര്‍ജ്ജ്, സംഗീതം- ഷാന്‍ റഹ്മാന്‍, എഡിറ്റര്‍- ലിജോ പോള്‍, ലൈന്‍ പ്രൊഡ്യൂസര്‍- ഗോപകുമാര്‍ ജി കെ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷിബു ജി സുശീലന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ അനീസ് നാടോടി, മേക്കപ്പ്- റോണെക്‌സ് സേവ്യര്‍, കോസ്റ്റ്യൂം ഡിസൈനര്‍- സ്റ്റെഫി സേവ്യര്‍, ക്രിയേറ്റീവ് ഡയറക്ടര്‍- വിഷ്ണു ഭരതന്‍, വി എഫ് എക്‌സ് സൂപ്പര്‍വൈസര്‍- ജിഷ്ണു ആര്‍ ദേവ്, സ്റ്റില്‍ ഫോട്ടോഗ്രാഫി- വിഷ്ണു എസ് രാജന്‍, വാര്‍ത്താ പ്രചാരണം- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, പോസ്റ്റര്‍ ഡിസൈന്‍സ്- കോളിന്‍സ് ലിയോഫില്‍.

Share This Article
Leave a Comment
error: Content is protected !!