അല്‍ ഖോറില്‍ രണ്ടാമത്തെ ഉല്‍ക്കാശില ഖണ്ഡം കണ്ടെത്തി

Web Desk
1 Min Read

ദോഹ: കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കണ്ടെത്തിയ ആദ്യ ഉല്‍ക്കാശിലയ്ക്കു പിന്നാലെ അല്‍ ഖോറില്‍ നിന്ന് രണ്ടാമത്തെ ഉല്‍ക്കാശില ഖണ്ഡം കൂടി കണ്ടെത്തിയതായി ഖത്തര്‍ ആസ്‌ട്രോണമിക്കല്‍ സെന്റര്‍ തലവന്‍ ശൈഖ് സല്‍മാന്‍ ബിന്‍ ജാബര്‍ അല്‍ താനി വെളിപ്പെടുത്തി. ആദ്യ കണ്ടെത്തലിന് നാല് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ കണ്ടെത്തല്‍.

city exchange

‘കോസ്മിക് ഗ്ലാസ്’ എന്നറിയപ്പെടുന്ന ടെക്റ്റൈറ്റ് വിഭാഗത്തില്‍പ്പെട്ട ഉല്‍ക്കാശിലയുടെ ചിത്രം ശൈഖ് സല്‍മാന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചു. സൂക്ഷ്മ പരിശോധനയും ശാസ്ത്രീയ പരീക്ഷണങ്ങളും നടത്തിയതിനു ശേഷം ഇത് ഇരുമ്പ് ഉല്‍ക്കാശിലആണെന്ന് സ്ഥിരീകരിച്ചതായി അദ്ദേഹം അറിയിച്ചു.

ആദ്യ ഉല്‍ക്കാശില കണ്ടെത്തിയ സമയത്ത് ഡ്രോണ്‍ ഉപയോഗിച്ച് തിരിച്ചറിഞ്ഞ പാത പിന്തുടര്‍ന്നായിരുന്നു തിരച്ചില്‍ നടത്തിയത്. മരുഭൂമിയിലെ നടപ്പാതകളിലൂടെയായിരുന്നു നിലത്തുണ്ടായിരുന്ന പരിശോധനകള്‍ നടത്തിയത്. തുടക്കത്തില്‍ തിരിച്ചറിഞ്ഞ ഉല്‍ക്കാശിലയുടെ പാത 10 കിലോമീറ്ററിലധികം നീളമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തില്‍ വലിപ്പമുള്ള ഉല്‍ക്കാശിലകളുടെ കണ്ടെത്തല്‍ ഖത്തറിലെയും മേഖലിലെയും ജ്യോതിശാസ്ത്ര ഗവേഷണങ്ങള്‍ക്കും പഠനങ്ങള്‍ക്കും അത്യന്തം പ്രാധാന്യമുള്ളതാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!