

ദോഹ: ലോകകപ്പ് മത്സരങ്ങൾ കാണാൻ ഖത്തറിലെത്തിയ ജനപ്രതിനിധികൾക്കും മുസ്‌ലിം ലീഗ് നേതാക്കൾക്കും കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി സ്വീകരണം നൽകി. കെ എം സി സി ആസ്ഥാനത്ത് നടന്ന സ്വീകരണ ചടങ്ങ് കെ മുഹമ്മദ് ഈസ ഉദ്‌ഘാടനം ചെയ്തു.


ലോകം ഉറ്റുനോക്കുന്ന ഫുട്‌ബോൾ മാമാങ്കം മികവുറ്റ രീതിയിൽ സംഘടിപ്പിച്ച ഖത്തർ ഭരണകൂടത്തിന്റെ ദീർഘവീക്ഷണവും നിശ്ചയദാർഢ്യവും വിസ്മയകരമാണെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. ഫിഫ വേൾഡ് കപ്പിന്റെ സംഘടനത്തിലും വളണ്ടിയർ സേവനത്തിലും മലയാളി സമൂഹത്തിന് ലഭിച്ച അവസരങ്ങൾ ഏറെ അഭിമാനകരമാണെന്നും നേതാക്കൾ പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് സവാദ് വെളിയംകോട് അധ്യക്ഷത വഹിച്ചു. രമ്യ ഹരിദാസ് എം പി, അഡ്വ. എൻ ഷംസുദ്ധീൻ എം എൽ എ, നജീബ് കാന്തപുരം എം എൽ എ, അബ്ദുറഹിമാൻ രണ്ടത്താണി, അഡ്വ. നാലകത്ത് സൂപ്പി, പാറക്കൽ അബ്ദുല്ല, എം എസ് എഫ് ദേശീയ പ്രസിഡണ്ട് അഹമ്മദ് സാജു, മുഹമ്മദ് കോയ തിരുനാവായ, നസീം പുളിക്കൽ, ഖാലിദ് മാസ്റ്റർ വണ്ടൂർ, ഹനീഫ പെരിഞ്ചീരി, സത്താർ താമരത്ത്, പി വി ഷഫീഖ്, കാലിക്കറ്റ് സർവകലാശാല കായിക വിഭാഗം തലവൻ സക്കീർ ഹുസൈൻ, കുഞ്ഞാൻ താഴേക്കോട്, മുജീബ് നിലമ്പൂർ തുടങ്ങിയവർ സംബന്ധിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ അക്ബർ വെങ്ങശ്ശേരി സ്വാഗതവും ട്രഷറർ റഫീഖ് കൊണ്ടോട്ടി നന്ദിയും പറഞ്ഞു.

സലിം നാലകത്ത്, അലി മൊറയൂർ, സംസ്ഥാന ഭാരവാഹികളായ മുസ്തഫ ഹാജി, കോയ കൊണ്ടോട്ടി, ജില്ലാ ഭാരവാഹികളായ മെഹബൂബ് നാലകത്ത്, ഇസ്മായിൽ ഹുദവി, ജബ്ബാർ പാലക്കൽ, ശരീഫ് വളാഞ്ചേരി, മുഹമ്മദ് ലയിസ് ഏറനാട്, മജീദ് പുറത്തൂർ, മുനീർ പട്ടർകടവ്, ഷംസീർ മാനു തുടങ്ങിയവർ നേതൃത്വം ഉപഹാരങ്ങൾ കൈമാറി.

