സംസ്‌കൃതി രക്തദാന ക്യാമ്പ് 21ന്

Web Desk
1 Min Read

ദോഹ: സംസ്‌കൃതി ഖത്തര്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 21ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണി മുതല്‍ ആറു മണിവരെ ഹമദ് മെഡിക്കല്‍ സിറ്റിയിലെ ബ്ലഡ് ഡോണേഴ്‌സ് സെന്ററിലാണ് ക്യാമ്പ് നടത്തുക. അതോടൊപ്പം കുട്ടീസ് മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തും.

city exchange

രക്തദാതാക്കള്‍ക്ക് കുട്ടീസ് മെഡിക്കല്‍ സെന്ററിന്റെ നാല് ഫ്രീ ഡോക്ടര്‍ കണ്‍സല്‍ട്ടേഷനും മറ്റു സൗജന്യ ചികിത്സ ഡിസ്‌കൗണ്ട് എന്നീ പാക്കേജുകള്‍ അടങ്ങുന്ന കുട്ടീസ് കെയര്‍ പ്ലസ് കാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കുമെന്ന് സംസ്‌കൃതി ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

രക്തദാനം ചെയ്യാന്‍ സന്നദ്ധരായവര്‍ക്ക് 55592582, 70409164, 70088528, 55428328 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുകയോ https://forms.gle/YxHzDpX4XHd7vSAX8 ഗൂഗിള്‍ ഫോം വഴിയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

- Advertisement -
Ad image

Share This Article
Leave a Comment
error: Content is protected !!