

ദോഹ: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കെ എം സി സി ഖത്തര്‍ ഉപദേശക സമിതി അംഗവും ഖത്തറിലെ പ്രമുഖ ജീവ കാരുണ്യ പ്രവര്‍ത്തകനുമായ സഫാരി സൈനുല്‍ ആബിദീന് കെ എം സി സി ഖത്തര്‍ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു.
ഇന്ന് രാത്രി 7.30ന് തുമാമയിലെ കെ എം സി സി ആസ്ഥാനത്ത് വെച്ചാണ് സ്വീകരണം.

കെ എം സി സി ഖത്തര്‍ ഉപദേശക സമിതി അംഗങ്ങള്‍, ഭാരവാഹികള്‍, ജില്ലാ, ഏരിയ, മണ്ഡലം, പഞ്ചായത്ത് ഭാരവാഹികള്‍, കൗണ്‍സിലര്‍മാര്‍, മറ്റു നേതാക്കള്‍, പ്രവര്‍ത്തകര്‍ എന്നിവര്‍ സംബന്ധിക്കും.

മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട് ഖത്തറിലെത്തിയ സഫാരി സൈനുല്‍ ആബിദീനെ ഹമദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. കെ എം സി സി ഖത്തര്‍ ഉപദേശക സമിതി ചെയര്‍മാന്‍ എം പി ഷാഫി ഹാജി, സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുല്‍ സമദ്, ജനറല്‍ സെക്രട്ടറി സലീം നാലകത്ത്, ട്രഷറര്‍ പി എസ് എം ഹുസൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഭാരവാഹികള്‍, നേതാക്കള്‍, പ്രവര്‍ത്തകര്‍ തുടങ്ങഇയവര്‍ പങ്കെടുത്തു.
