ഖത്തറും ലോകാരോഗ്യ സംഘടനയും ചര്‍ച്ച നടത്തി

Web Desk
1 Min Read

ജനീവ: ഖത്തറും ലോകാരോഗ്യ സംഘടനയും രണ്ടാമത്തെ സംഭാഷണം നടത്തി. പ്രാദേശിക, ആഗോള ആരോഗ്യ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് അവരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും സഹകരണം വികസിപ്പിക്കുന്നതിനുമുള്ള വഴികളാണ് ചര്‍ച്ച ചെയ്തത്.

city exchange

ഖത്തര്‍ പ്രതിനിധി സംഘത്തിന് പൊതുജനാരോഗ്യ മന്ത്രി മന്‍സൂര്‍ ബിന്‍ ഇബ്രാഹിം ബിന്‍ സാദ് അല്‍ മഹ്മൂദ് നേതൃത്വം നല്‍കി. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി സംഘത്തെ ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് നയിച്ചു.

ജനീവയിലെ യു എന്‍ ഓഫീസിലെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി ഡോ. ഹിന്ദ് അബ്ദുല്‍ റഹ്മാന്‍ അല്‍ മുഫ്ത, വിദേശകാര്യ മന്ത്രാലയത്തിലെ അന്താരാഷ്ട്ര സംഘടനാ വകുപ്പിന്റെ ഡയറക്ടര്‍ ശൈഖ ഹനൂഫ് ബിന്‍ത് അബ്ദുല്‍ റഹ്മാന്‍ അല്‍-താനി, ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്മെന്റിന്റെ ഡയറക്ടര്‍ ജനറല്‍ ഫഹദ് ബിന്‍ ഹമദ് അല്‍ സുലൈത്തി, കിഴക്കന്‍ മെഡിറ്ററേനിയന്റെ മേഖലാ ഡയറക്ടര്‍ ഡോ. ഹനാന്‍ ബാല്‍ഖി എന്നിവര്‍ സംഭാഷണത്തില്‍ പങ്കെടുത്തു.

2024- 2030 വര്‍ഷത്തേക്ക് രാജ്യ സഹകരണ തന്ത്രം സ്ഥാപിക്കുന്നതിന് ഖത്തറും ലോകാരോഗ്യ സംഘടനയും തമ്മിലുള്ള കരാറില്‍ പൊതുജനാരോഗ്യ മന്ത്രി മന്‍സൂര്‍ ബിന്‍ ഇബ്രാഹിം ബിന്‍ സാദ് അല്‍ മഹ്മൂദും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസും ഒപ്പുവച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!