എച്ച് പി സി എല്‍ പ്രൊഡക്ടുകള്‍ ഖത്തറില്‍ ലോഞ്ച് ചെയ്തു

Web Desk
3 Min Read

ദോഹ: ഖത്തര്‍- ഇന്ത്യ വ്യാപാര വാണിജ്യ രംഗത്ത് പുതിയ പ്രതീക്ഷകള്‍ നല്‍കി എച്ച് പി സി എല്‍ പ്രൊഡക്ടുകള്‍ ഖത്തറില്‍ ലോഞ്ച് ചെയ്തു. ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ എച്ച് പി സി എല്‍ പ്രൊഡക്ടുകളുടെ ലോഞ്ച് നിര്‍വഹിച്ചു.

city exchange

ഖത്തറിലെ വ്യാപാര വാണിജ്യ രംഗത്ത് വിപ്ലവകരമായ നേട്ടമാണ് എച്ച് പി സി എലിന്റെ ലോഞ്ചിലൂടെ ഉണ്ടായിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ കമ്പനിയാണ് എച്ച് പി സി എല്‍. ലോകോത്തര നിലവാരത്തിലുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുകയും വിപണനം ചെയ്യുകയും ചെയ്യുന്ന എച്ച് പി സി എല്‍ എ ബി എന്‍ കോര്‍പ്പറേഷനുമായി കൈകോര്‍ത്താണ് ഖത്തറില്‍ ഉത്പന്നങ്ങള്‍ വിപണയിലെക്കെത്തിക്കുന്നത്. ഇതോടെ അലി ബിന്‍ നാസര്‍ അല്‍ മിസ്നാദ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ട്രേഡിംഗ് ഡബ്ല്യു എല്‍ എല്‍ എച്ച് പി സി എല്‍ ലൂബ്രിക്കന്റ്് ശ്രേണിയിലുള്ള ഉത്പന്നങ്ങളുടെ ഖത്തറിലെ എക്സ്‌ക്ലൂസീവ് ഡിസ്ട്രിബ്യൂട്ടറായി നിയോഗിക്കപ്പെട്ടു.

ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എ ബി എന്‍ കോര്‍പ്പറേഷന്‍ കഴിഞ്ഞ അഞ്ച് പതിറ്റാണ്ടായി നടത്തുന്ന വ്യാപാര വാണിജ്യ സേവന പ്രവര്‍ത്തനങ്ങളില്‍ പുതിയ നാഴികകല്ലായി മാറിയിരിക്കുന്നു എച്ച് പി സി എല്‍ പ്രൊഡക്ട് ലോഞ്ച്.

- Advertisement -
Ad image

എ ബി എന്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംഗ് പാര്‍ട്ണറുമായ അലി ബിന്‍ നാസര്‍ അല്‍ മിസ്നാദ് ഖത്തറിലെ രാജകുടുംബാംഗമാണ്. ഖത്തറിലെ ഏറ്റവും പ്രമുഖനായ സംരംഭക ഗ്രൂപ്പ് കൂടിയാണ് അലി ബിന്‍ നാസര്‍ അല്‍ മിസ്നാദ്. പ്രമുഖ വ്യവസായിയും മനുഷ്യസ്നേഹിയുമായ പരേതനായ പത്മശ്രീ അഡ്വ. സി കെ മേനോനാണ് അലി ബിന്‍ നാസര്‍ അല്‍ മിസ്നാദുമായി ചേര്‍ന്ന് എ ബി എന്‍ ഗ്രൂപ്പ് ആരംഭിച്ചത്. ഖത്തര്‍, യു എ ഇ, കുവൈത്ത്, ഇന്ത്യ, സുഡാന്‍, യു കെ, യു എസ് എ എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന വലിയ ബിസിനസസ് ഗ്രൂപ്പാണ് എ ബി എന്‍.

ഇന്ത്യയും ഖത്തറും തമ്മിലുള്ള വ്യാപാര വാണിജ്യ ബന്ധങ്ങള്‍ ഏറ്റവും ശക്തമായ കാലഘട്ടമാണിതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന് ഊര്‍ജ്ജമേകുന്ന ബിസിനസ് സംരംഭമാണ് ലോഞ്ച് ചെയ്യപ്പെടുന്നതെന്നും ഖത്തറിലെ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ പറഞ്ഞു. എച്ച് പി സി എല്‍ പ്രൊഡക്ടുകളുടെ ലോഞ്ച് ഖത്തറില്‍ ഇന്ത്യന്‍ അംബാസിഡര്‍ ഡോ. ദീപക് മിത്തല്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെ ഏറ്റവും പാരമ്പര്യവും പ്രൗഢിയുമുള്ള ലോകോത്തര ബ്രാന്‍ഡാണ് എച്ച് പി സി എല്‍ പ്രൊഡക്ടുകളെന്നും ഡോ. ദീപക് മിത്തല്‍ പറഞ്ഞു.

ഖത്തറിലെ സമ്മുന്നതരായ വ്യക്തിത്വങ്ങള്‍ വിശിഷ്ടാതിഥികളായി പങ്കെടുത്ത ചടങ്ങിലായിരുന്നു എച്ച് പി സി എല്‍ എ ബി എന്‍ കോര്‍പ്പറേഷനുമായി കൈക്കോര്‍ത്തുകൊണ്ടുള്ള പുതിയ പദ്ധതി അനാവരണം ചെയ്തത്.

ഇന്ത്യ താന്‍ ജനിച്ച രാജ്യമാണെന്നും ഖത്തര്‍ നിലവില്‍ താന്‍ പ്രവര്‍ത്തിക്കുന്ന രാജ്യവുമാണ്. അതുകൊണ്ട് തന്നെ ഇരു രാജ്യങ്ങള്‍ക്കും ബിസിനസ് പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന എന്തെങ്കിലും ചെയ്യണമെന്ന ആശയമാണ് എച്ച് പി സി എലുമായുള്ള സംയുക്ത ബന്ധത്തിന്റെ ആദ്യ ചുവടുവെയ്‌പ്പെന്ന് എ ബി എന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജെ കെ മേനോന്‍ വ്യക്തമാക്കി.

രാജ്യാന്തര വ്യാപാര രംഗത്ത് എ ബി എന്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് വിവിധ രാജ്യങ്ങളില്‍ എച്ച് പി സി എല്‍ പ്രൊഡക്ടുകള്‍ ലോഞ്ച് ചെയ്യാനും വ്യാപാര വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനും സന്നദ്ധമാണെന്ന് എച്ച് പി സി എല്‍ ല്യൂബ്‌സ് വിഭാഗം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സജയ് കുമാര്‍ അഗര്‍വാള്‍ പറഞ്ഞു. ചടങ്ങില്‍ മുഖ്യാതിഥിയായി സജയ് കുമാര്‍ അഗര്‍വാളും എച്ച് പി സി എല്‍ ല്യൂബ്‌സ് സെയില്‍സ് വിഭാഗം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അജയ് സിങ്ങും പങ്കെടുത്തു.

ഓട്ടോമോട്ടീവ് ആന്റ് ഇന്‍ഡസ്ട്രിയല്‍ ല്യൂബ്രിക്കന്റ്്‌സ് പ്രൊഡക്ടുകളാണ് എച്ച് പി സി എല്‍ ആദ്യഘട്ടത്തില്‍ വിപണിയിലെക്ക് എത്തിക്കുക.

എ ബി എന്‍ കോര്‍പ്പറേഷന്‍- ബെഹ്‌സാദ് ഗ്രൂപ്പ് ഡയറക്ടേഴ്‌സ്, ഗ്രൂപ്പിന് കീഴിലുള്ള വിവിധ കമ്പനികളുടെ മേധാവികള്‍, ഖത്തറിലെ ഉന്നതാധികാരികള്‍, രാജകുടുംബാംഗങ്ങള്‍, ഖത്തറിലെ പ്രമുഖരായ ഇന്ത്യന്‍ സംരംഭകര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് നിരവധി പ്രമുഖരും പ്രൊഡക്ട് ലോഞ്ചില്‍ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!