

കാസര്‍ക്കോട്: ടോവിനോ തോമസ് ആദ്യമായി ട്രിപ്പിള്‍ റോളിലെത്തുന്ന ‘അജയന്റെ രണ്ടാം മോഷണം’ എന്ന ചിത്രത്തിന്റെ കാസര്‍ക്കോട്ടെ ‘ചീമേനി’ ലോക്കേഷനില്‍ തീപിടുത്തമുണ്ടായി. ഷൂട്ടിങ്ങിനായി ഒരുക്കിയ സെറ്റും വസ്തുവകകളുമെല്ലാം തീപിടുത്തിലൂടെ നശിച്ചതിനാല്‍ ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത് എന്ന് പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രിന്‍സ് റാഫേല്‍ വ്യക്തമാക്കുന്നു.


അപ്രതീക്ഷിതമായി സംഭവിച്ച തീപിടുത്തം ചിത്രത്തിന്റെ തുടര്‍ന്നുള്ള ചിത്രീകരണത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ചിത്രീകരണം ആരംഭിച്ച് 112 ദിവസങ്ങള്‍ പിന്നിടുമ്പോളാണ് ഇങ്ങനെയൊരു അപകടം സംഭവിച്ചത്. 10 ദിവസത്തെ ഷൂട്ടിംഗ് കൂടിയാണ് ബാക്കിയുണ്ടായിരുന്നത്.


തീപിടുത്തം ഉണ്ടായപ്പോള്‍ ലൊക്കേഷനിലെ ആളുകള്‍ അവിടെ ഉണ്ടായിരുന്നെന്നതിനാലും തീ അണക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പെട്ടെന്ന് ചെയ്തതിനാലും വലിയൊരു അപകടം ഒഴുവാക്കാന്‍ സാധിച്ചു.

ബിഗ് ബജറ്റ് ചിത്രമായ ‘അജയന്റെ രണ്ടാം മോഷണം’ ത്രീ ഡി ഉള്‍പ്പെടെ അഞ്ച് ഭാഷകളിലായിട്ടാണ് പുറത്തിറങ്ങുന്നത്. നവാഗതനായ ജിതിന് ലാലാണ് ചിത്രത്തിന്റെ സംവിധായകന്. യു ജി എം പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിസ് എന്നിവയുടെ ബാനറുകളില്‍ ഡോ. സക്കറിയ തോമസ്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.


