

ആലുവ: കോറയുടെ 59-ാം മരുന്ന് പെട്ടി ആലുവ നജാത് ഹോസ്പിറ്റലിന്റെ മുമ്പില്‍ സ്ഥാപിച്ചു ഡോ. അബ്ബാസ് ഉദ്ഘാടനം ചെയ്തു. ഇന്നുവരെ 1.75 കോടി രൂപയോളം വില മതിക്കുന്ന മരുന്നുകള്‍ ഈ സംരംഭം വഴി സ്വരൂപിക്കുകയും അര്‍ഹരായ പാവപ്പെട്ട രോഗികള്‍ക്ക് സഹായം നല്‍കാനും സാധിച്ചിട്ടുണ്ടെന്നും ഇനിയും കൂടുതല്‍ പെട്ടികള്‍ക്ക് ആവശ്യക്കാരുണ്ടെന്നും എന്നാല്‍ അതിനുള്ള സ്‌പോണ്‍സര്‍മാരെ കണ്ടുപിടിച്ചു 100 പെട്ടി വരെ സ്ഥാപിക്കാന്‍ കോറക്കു പദ്ധതിയുണ്ടെന്നും അധ്യക്ഷത വഹിച്ച കോറയുടെ സ്ഥാപക പ്രസിഡന്റായ പദ്മശ്രീ ഡോ. ടോണി ഫെര്‍ണാണ്ട്സ് പറഞ്ഞു.

കോറ പ്രസിഡന്റ് പി എ ഹംസക്കോയ, സെക്രട്ടറി കെ ജയപ്രകാശ്, മീഡിയ ക്ലബ് പ്രസിഡന്റ് ജോസി പി ആന്‍്‌റോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫോര്‍ട്ട് കൊച്ചി പാലിയേറ്റീവ് കെയറിനുള്ള മരുന്നുകള്‍ ഡോ. ടോണി ഫെര്‍ണാണ്ടസില്‍ നിന്നും ആസിഫ് അലി കോമു ഏറ്റുവാങ്ങി.

ഡോ. സജിത്ത്, ഡോ. റിയാദ്, ഡോ. ഹിജാസ്, അഡ്മിനിസ്‌ട്രേറ്റര്‍ അബ്ദുല്‍ കരീം, അബ്ദുല്‍ ഹമീദ്, സാബു ഡേവിഡ്, ഷംസു വേളകാതലാ എന്നിവര്‍ സംബന്ധിച്ചു.

