സാജന്‍ ആലുമ്മൂട്ടിലിന്റെ പുതിയ ചിത്രം വിവാഹ ആവാഹനം

Web Desk
1 Min Read

കൊച്ചി: ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ഉണ്ണിമുകുന്ദന്‍ നായകനായ ചിത്രത്തിനു ശേഷം സാജന്‍ ആലുംമൂട്ടില്‍ സംവിധാനം ചെയ്യുന്ന സാമൂഹിക ആക്ഷേപഹാസ്യ ചിത്രമാണ് വിവാഹ ആവാഹനം. മിഥുന്‍ചന്ദ്, സാജന്‍ ആലുംമൂട്ടില്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. ചന്ദ് സ്റ്റുഡിയോ ഇന്‍ അസോസിയേഷന്‍ വിത്ത് സിനിമാട്രിക്‌സ് മീഡിയയുടെ ബാനറിലാണ് നിര്‍മ്മാണം.

city exchange

നീരന്‍ജ് മണിയന്‍ പിള്ള നായകനാകുന്ന ചിത്രത്തില്‍ പുതുമുഖം നിതാര നായികയാവുന്നു. അജു വര്‍ഗീസ്, പ്രശാന്ത് അലക്‌സാണ്ടര്‍, സുധി കോപ്പ, സാബുമോന്‍, സന്തോഷ് കീഴാറ്റൂര്‍, രാജീവ് പിള്ള, ബാലാജി ശര്‍മ, ഷിന്‍സ് ഷാന്‍, ഫ്രാങ്കോ, സ്മൃതി, നന്ദിനി തുടങ്ങിയവരാണ് അഭിനേതാക്കള്‍.

കഥയും തിരക്കഥയും നിതാര നിര്‍വ്വഹിച്ചിരിക്കുന്നു. സംഭാഷണം- സംഗീത് സേനന്‍, സാജന്‍ ആലുംമൂട്ടില്‍. ഡി ഒ പി വിഷ്ണു പ്രഭാകര്‍. എഡിറ്റിംഗ്- അഖില്‍ എ ആര്‍. സാംമാത്യു എ ഡി എഴുതിയ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് രാഹുല്‍ ആര്‍ ഗോവിന്ദ് ആണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അഭിലാഷ് അര്‍ജുനന്‍. പി ആര്‍ ഒ: എം കെ ഷെജിന്‍ ആലപ്പുഴ.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!