മായന്‍; പുതിയ ലുക്കുമായി ജയസൂര്യ

Web Desk
1 Min Read

ഗൗരവ ഭാവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വേഷവിധാനത്തില്‍ ജയസൂര്യ. കൈയ്യില്‍ കുരിശിന്റെ സാദൃശ്യമുള്ള ഇരുമ്പു ദണ്ഡ്. ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന മായന്‍ എന്ന ചിത്രത്തിന്റെ പുതിയ ലുക്കാണിത്.

city exchange

മായന്‍ എന്ന പേരു സൂചിപ്പിക്കും പോലെ തന്നെ പല മായാ വിദ്യകളും ചിത്രത്തിന്റെതായി പുറത്തുവരുന്ന ലുക്കുകളില്‍ നിന്നും മനസ്സിലാക്കാം. മായന്റേതായി ഇതുവരെയെത്തിയ പോസ്റ്ററുകളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ ലുക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഈ പോസ്റ്റര്‍.

മാജിക്ക് മൂണിന്റെ ബാനറില്‍ രാജീവ് ഗോവിന്ദന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ചു വരുന്നു. ഡിസംബര്‍ മൂന്നിന് ചിത്രം പ്രദര്‍ശനത്തിനെത്തുന്നു.

ചിത്രത്തിന്റെ പ്രമേയത്തിലും വലിയ പുതുമയാണ് മായന്റേത്. സത്യവും മിഥ്യയുമൊക്കെ കൈ കോര്‍ക്കുന്ന ഈ ചിത്രം വിപരീത ആരാധനാക്രമങ്ങളെ പിന്തുടരുന്ന ഒരു സമൂഹത്തിന്റെ കഥ ഫാന്റസി ത്രില്ലര്‍ ജോണറില്‍ അവതരിപ്പിക്കുകയാണ് ജിതിന്‍ കെ ജോസ് ഈ ചിത്രത്തിലൂടെ.

- Advertisement -
Ad image

ജയസൂര്യ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നൈലാ ഉഷ, വിജയ് ബാബു, അര്‍ഷാ ബൈജു, നിരഞ്ജനാ അതുല്‍, ജിബിന്‍ ഗോപിനാഥ്, മുബിന്‍ എം റാഫി, വൈഷ്ണവി എന്നിവരും പ്രധാന അഭിനേതാക്കളാണ്. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ റാഫിയും സംവിധായകന്‍ ജിതിന്‍ കെ ജോസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

സംഗീതം- മുജീബ് മജീദ്, ഛായാഗ്രഹണം- ഫൈസല്‍ അലി, എഡിറ്റിംഗ്- പ്രവീണ്‍ കുമാര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- രോഹിത് ആര്‍ നായര്‍, കലാസംവിധാനം- സുനില്‍ ദാസ്, മേക്കപ്പ്- അമല്‍ ചന്ദന്‍, കോസ്റ്റ്യും ഡിസൈന്‍- സമീറ സനീഷ്, സ്റ്റില്‍സ്- സിനറ്റ് സേവ്യര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- വി ബോസ്, പ്രൊഡക്ഷന്‍ മാനേജര്‍- പീറ്റര്‍ അര്‍ത്തുങ്കല്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടിവ് എബി ബെന്നി, പ്രൊഡക്ഷന്‍- കിരണ്‍ കാന്ത്,
കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍.

Share This Article
Leave a Comment
error: Content is protected !!