
കൊച്ചി: ആഷിക്ക് ഉസ്മാന് പ്രൊഡക്ഷന്സിന്റെ ബാനറില് ആഷിക്ക് ഉസ്മാന് നിര്മ്മിച്ച് തരുണ് മൂര്ത്തി സംവിധാനം ചെയ്യുന്ന അതിമനോഹരം എന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് അനൗണ്സ് ചെയ്ത പുതിയ പോസ്റ്റര് എത്തി. ക്രിസ്മസ്, പുതുവത്സരക്കാലം ആലോഷിക്കാനായി ഡിസംബര് 24നാണ് ചിത്രം പ്രദര്ശനത്തിനെത്തുന്നത്.

ഹിറ്റ് മാജിക്ക് തുടരും എന്ന ക്യാപ്ഷനോടെ പൊലീസ് വേഷത്തില് ഇരുമുടിക്കെട്ടുമായി നില്ക്കുന്ന ഭക്തജനങ്ങള്ക്കു മധ്യേ മോഹന്ലാല് ഇരുകൈയ്യും വിരിച്ച് നില്ക്കുന്ന പോസ്റ്ററാണ് എത്തിയിരിക്കുന്നത്. റിലീസ് ഡേറ്റ് നേരത്തേ അനൗണ്സ് ചെയ്തിരുന്നുവെങ്കിലും റിലീസ് ഡേറ്റ് പ്രഖ്യാപിക്കുന്ന സിംഗിള് പോസ്റ്റര് ഇതാദ്യമാണ്.

സാധാരണക്കാരനായ ഒരു പൊലീസ് സബ്ബ് ഇന്സ്പക്ടറുടെ കഥാപാത്രത്തെയാണ് മോഹന്ലാല് ഈ ചിത്രത്തില് അവതരിപ്പിക്കുന്നത്. കുടുംബ പ്രേക്ഷകര്ക്ക് ഏറെ ആസ്വാദ്യകരമായ വിധത്തില് ഒരു പൊലീസ് പ്രൊസീജര് ഡ്രാമയായിട്ടാണ് ഈ ചിത്രത്തിന്റെ അവതരണം.
പ്രേക്ഷകര്ക്ക് ഏറെ ഹൃദ്യമായ നിരവധി മുഹൂര്ത്തങ്ങളാണ് ചിതത്തിന് അകമ്പടിയായി എത്തുന്നത്. മീരാ ജാസ്മിന് നായികയാകുന്ന ഈ ചിത്രത്തില് വലിയൊരു താര നിരതന്നെയുണ്ട്. ലാലു അലക്സ്, മുകേഷ്, ജഗദീഷ്, മനോജ് കെ ജയന്, ഇര്ഷാദ് അലി, പ്രമോദ് വെളിയനാട് തുടങ്ങിയവരോടൊപ്പം പുതു തലമുറ സാന്നിധ്യമായ സജീവന്, ശ്രീനാഥ് ബാബു, കിരണ് പീതാംബരന്, വിജി വിശ്വനാഥ്, ഭാമ അരുണ്, പ്രാര്ത്ഥന എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. ഇഷ്ക്ക്, ആലപ്പുഴ ജിംഖാന എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയുടേതാണ് തിരക്കഥ.
തുടരും സിനിമയിലെ പ്രധാന സാങ്കേതിക വിദഗ്ദര് തന്നെ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. സംഗീതം- ജെയ്ക്ക് ബിജോയ്. ഷാജികുമാറാണ് ഛായാഗ്രാഹകന്. എഡിറ്റിംഗ്- ഷഫീഖ് വി ബി, ഓഡിയോഗ്രഫി: വിഷ്ണു ഗോവിന്ദ്, കലാസംവിധാനം- ഗോകുല് ദാസ്, മേക്കപ്പ്- റോണക്സ് സേവ്യര്, കോസ്റ്റ്യും ഡിസൈന്- മഷര് ഹംസ, കോ-ഡയറക്ടര്- ബിനു പപ്പു, ചീഫ് അസോസിയേറ്റ് ഡയറക്ടര്- മിറാഷ്ഖാന്, അസോസിയേറ്റ് ഡയറക്ടര്- അഫ്നാസ് വി, സ്റ്റില്സ്- അമല് സി സദര്, പ്രൊഡക്ഷന് മാനേജര്- ജോമോന് ജോയ്, ചാലക്കുടി, പ്രൊഡക്ഷന് എക്സിക്യൂട്ടീവ്- എസ് കെ എസ്തപ്പാന്, പ്രൊഡക്ഷന് കണ്ട്രോളര്- സുധര്മ്മന് വള്ളിക്കുന്ന്. സെന്ട്രല് പിക്ച്ചേഴ്സ് ഈ ചിത്രം പ്രദര്ശനത്തിനെത്തിക്കുന്നു.

