ബ്ലോക്ക് ബസ്റ്റര്‍ ഡ്രാഗണ്‍ സിനിമയുടെ നിര്‍മ്മാണ കമ്പനി എ ജി എസിന്റെ അടുത്ത റിലീസ് ടോവിനോയുടെ ‘നരിവേട്ട’

Web Desk
2 Min Read

കൊച്ചി: ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹര്‍ ഒരുക്കുന്ന പുതിയ ചിത്രം ‘നരിവേട്ട’യുടെ തമിഴ്‌നാട് ഡിസ്ട്രിബ്യൂഷന്‍ ഏറ്റെടുത്ത് എ ജി എസ് എന്റര്‍ടൈന്‍മെന്റ്. നൂറു കോടി ക്ലബില്‍ ഇടം നേടിയ അശ്വത് മാരിമുത്തുവിന്റെ സംവിധാനത്തില്‍ പ്രദീപ് രംഗനാഥന്‍ നായകനായ ‘ഡ്രാഗണ്‍’ സിനിമ നിര്‍മ്മിച്ചതും എ ജി എസ് എന്റര്‍ടൈന്‍മെന്റ് തന്നെയാണ്.

city exchange

തമിഴ് താരം ചേരന്‍ ആദ്യമായി മലയാള സിനിമയില്‍ എത്തുന്ന ചിത്രം, കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ടോവിനോ ചിത്രം ഏ ആര്‍ എംന് തമിഴ്‌നാട്ടില്‍ ലഭിച്ച ഹൈപ്പ് എന്നിവ മൂലം നരിവേട്ടക്ക് തമിഴ്‌നാട്ടില്‍ വലിയ സ്വീകാര്യത കിട്ടിയേക്കാവുന്ന സാഹചര്യത്തിലാണ് ചിത്രത്തിന്റ തമിഴ്‌നാട് ഡിസ്ട്രിബ്യൂഷന്‍ ഏ ജി എസ് എന്റര്‍ടൈന്‍മെന്റ് ഏറ്റെടുത്തു എന്ന വാര്‍ത്ത കൂടി പുറത്തു വരുന്നത്. മെയ് 16ന് വേള്‍ഡ് വൈഡ് റിലീസിന് ഒരുങ്ങുകയാണ് ‘നരിവേട്ട’.

ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡര്‍ ഷിയാസ് ഹസ്സന്‍, യു എ ഇയിലെ ബില്‍ഡിങ് മെറ്റീരിയല്‍ എക്‌സ്‌പോര്‍ട്ട് ബിസിനസ് സംരംഭകന്‍ ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് നരിവേട്ട നിര്‍മിക്കുന്നത്. കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് അബിന്‍ ജോസഫ് ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. സുരാജ് വെഞ്ഞാറമൂട്, പ്രിയംവദ കൃഷ്ണ, ആര്യ സലിം, റിനി ഉദയകുമാര്‍ എന്നിവരും ചിത്രത്തിലുണ്ട്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- എന്‍ എം ബാദുഷ, ഛായാഗ്രഹണം- വിജയ്, സംഗീതം- ജേക്‌സ് ബിജോയ്, എഡിറ്റര്‍- ഷമീര്‍ മുഹമ്മദ്, ആര്‍ട്ട്- ബാവ, വസ്ത്രാലങ്കാരം- അരുണ്‍ മനോഹര്‍, മേക്കപ്പ് – അമല്‍ സി ചന്ദ്രന്‍, പ്രൊജക്ട് ഡിസൈനര്‍- ഷെമിമോള്‍ ബഷീര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍- എം ബാവ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സക്കീര്‍ ഹുസൈന്‍, സൗണ്ട് ഡിസൈന്‍- രംഗനാഥ് രവി, പി ആര്‍ ഒ ആന്റ് മാര്‍ക്കറ്റിംഗ്- വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- രതീഷ് കുമാര്‍ രാജന്‍, സൗണ്ട് മിക്‌സ്- വിഷ്ണു പി സി, സ്റ്റീല്‍സ്- ഷൈന്‍ സബൂറ, ശ്രീരാജ് കൃഷ്ണന്‍, ഡിസൈന്‍സ്- യെല്ലോടൂത്ത്, മ്യൂസിക് റൈറ്റ്‌സ്- സോണി മ്യൂസിക് സൗത്ത്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!