അനസ്തീഷ്യയുടെ ഒരു കാലഘട്ടത്തിന് തിരശ്ശീല; ഡോ. മോഹന്‍ മാത്യു ലേക്ഷോറില്‍ നിന്ന് വിരമിച്ചു

Web Desk
1 Min Read

കൊച്ചി: ആരോഗ്യമേഖലയിലെ 54 വര്‍ഷം നീണ്ട സേവനത്തിനു ശേഷം വിപിഎസ് ലേക്ഷോര്‍ ആശുപത്രിയിലെ അനസ്തീഷ്യ വിഭാഗം മേധാവി ഡോ. മോഹന്‍ മാത്യു ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചു. 2016 മുതല്‍ അദ്ദേഹം വിപിഎസ് ലേക്ഷോറിലെ ചീഫ് ഓഫ് സ്റ്റാഫായും സേവനം അനുഷ്ഠിച്ചിരുന്നു.

city exchange

2021-ല്‍ ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്തീഷ്യയുടെ ‘ലെജന്‍ഡ് ഇന്‍ അനസ്തീഷ്യ’ ബഹുമതി ലഭിച്ച ഡോ. മോഹന്‍ മാത്യു, കേരളത്തിലെ അനസ്തീഷ്യ, ക്രിട്ടിക്കല്‍ കെയര്‍ മേഖലകള്‍ക്ക് നിര്‍ണായക സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. 2017-ല്‍ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ നല്‍കിയ ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

50,000-ലേറെ അനസ്തീഷ്യ കേസുകള്‍ നടത്തിയിട്ടുള്ള ഡോ. മോഹന്‍ മാത്യു 1972-ല്‍ ഡിഎംകെ സ്ഥാപകന്‍ പെരിയാറിനും ഇന്ത്യന്‍ എക്‌സ്പ്രസിന്റെ സ്ഥാപകന്‍ രാമനാഥ് ഗോയങ്കയ്ക്കും അനസ്തീഷ്യ നല്‍കിയിട്ടുണ്ട്.

ഒമാനിലെ ആര്‍മഡ് ഫോഴ്‌സ് ഹോസ്പിറ്റലിലും കാനഡയിലെ ടൊറന്റോയിലെ സണ്ണിബ്രൂക്ക് ഹോസ്പിറ്റലിലും പരിശീലനം നേടിയ അദ്ദേഹം കൊച്ചിയിലെ പിവിഎസ് ആശുപത്രിയില്‍ ആദ്യ സ്വതന്ത്ര ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ് ആരംഭിച്ചു.
ഈ വര്‍ഷങ്ങള്‍ക്കിടയില്‍ അദ്ദേഹം വിവിധ നാഷണല്‍ ബോര്‍ഡ് കോഴ്‌സുകളും നയിച്ചിട്ടുണ്ട്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!