NEWS
മഹാമാരി കാലത്തും ഭിന്നശേഷിക്കാരുടെ മക്കള്‍ക്ക് സ്‌നേഹ സ്പര്‍ശമായി തണലും എ കെ ഡബ്യു ആര്‍ എഫും
കോലഞ്ചേരി: കോവിഡ് വ്യാപന കാലത്ത് ഭിന്നശേഷിക്കാര്‍ക്ക് കൈത്താങ്ങായി തണല്‍ പാലിയേറ്റീവ് ആന്റ് പാരാപ്ലീജിക് കെയറും ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷനും.
തണലിന്റേയും എ കെ ഡബ്യു ആര്‍ എഫിന്റേയും നേതൃത്വത്തില്‍ വീല്‍ചെയറില്‍ സഞ്ചരിക്കുന്നവരുടെ മക്കള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.
കുട്ടികളുടെ വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ മുന്നോട്ട് വരുന്ന ഈ കൂട്ടായ്മകളുടെ പ്രവര്‍ത്തനം വിലപ്പെട്ടതാണ്. മഹാമാരി കാലത്തും എല്ലാവരും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനം നമ്മള്‍ അതിജീവിക്കുമെന്ന സന്ദേശമാണ് നല്‍കുന്നതെന്ന് വിതരണം ഉദ്ഘാടനം ചെയ്ത് അഡ്വ. പി വി ശ്രീജിന്‍ എം എല്‍ എ പറഞ്ഞു. ഭിന്നശേഷിക്കാരുടെ ഉന്നമനത്തിനും ക്ഷേമത്തിനും പുനരധിവാസത്തിനും വേണ്ടി ഇനിയും മുന്നോട്ട് പോകുമെന്നും ഓള്‍ കേരള വീല്‍ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജീവ് പള്ളുരുത്തി അറിയിച്ചു.
ചടങ്ങില്‍ തണല്‍ പാലിയേറ്റീവ് ആന്റ് പാരാപ്ലീജിക് കെയര്‍ വളണ്ടിയര്‍മാര്‍ മണി മണി ശര്‍മ്മ, ദിപാമണി, ബ്രദര്‍ കെ വൈ ജോര്‍ജ്കുട്ടി, എ കെ ഡബ്യു ആര്‍ എഫ് ജില്ലാ വൈസ് പ്രസിഡന്റ് പി ടി രഘു, ജില്ലാ ജോയിന്റ് സെക്രട്ടറി ടി ഒ പരീത്, വി വൈ എബ്രഹാം, എം കെ സുധാകരന്‍, ബഷീര്‍ പോഞ്ഞാശ്ശേരി എന്നിവര്‍ പങ്കെടുത്തു.


