

കോഴിക്കോട്: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ സംസ്ഥാന ജീവനക്കാരും അധ്യാപകരും മാര്‍ച്ച് 28, 29 തിയ്യതികളില്‍ നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള അറബിക്ക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി ഉപേക്ഷിക്കുക, ഖാദര്‍ കമ്മറ്റി റിപ്പോര്‍ട്ട്, എന്‍ ഇ പി പ്രതിലോമ നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാതിരിക്കുക, ലീവ് സറണ്ടര്‍ ആനുകൂല്യം, സംവരണ അട്ടിമറി, മൂന്ന് ഗഡു ക്ഷാമബത്ത അനുവദിക്കുക,
മെഡിസിപ്പിലെ അപാകതകള്‍ പരിഹരിക്കുക,
ഇന്ധന നികുതി വര്‍ധന പിന്‍വലിക്കുക, പ്രമോഷന്‍ സമയബന്ധിതമായി നടപ്പാക്കുക, അധ്യാപക- ഉദ്യോഗസ്ഥ ദ്രോഹ നടപടി അവസാനിപ്പിക്കുക, പെന്‍ഷന്‍ പ്രായം ഉയര്‍ത്തുക, കോവിഡ് ബാധിതര്‍ക്കുള്ള സ്‌പെഷ്യല്‍ ക്വാഷ്വല്‍ ലീവ് പുന:സ്ഥാപിക്കുക. അന്യായമായ സ്ഥലം മാറ്റങ്ങള്‍ അവസാനിപ്പിക്കുക. വിദ്യാഭ്യാസരംഗത്തെ ചുവപ്പ് വല്‍ക്കരണവും കാവി വല്‍ക്കരണവും അവസാനിപ്പിക്കുക. സര്‍വീസ് വെയ്‌റ്റേജ് പുന:സ്ഥാപിക്കുക, ആദായ നികുതി പരിധി ഉയര്‍ത്തുക, പാചക വാതക വില വര്‍ധന പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് പണിമുടക്ക് നടത്തുന്നത്.

കെ എ ടി എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്‍ ഹഖ് അധ്യക്ഷത വഹിച്ചു. എം എ ലത്തീഫ്, മാഹിന്‍ ബാഖവി, എ പി അയ്യൂബ്, എസ് എ റസാഖ്, എം എ സാദിഖ്, സി എച്ച് ഫാറൂഖ്, എം പി അബ്ദുസ്സലാം, മുഹമ്മദലി മിഷ്‌കാത്തി, എ പി ബഷീര്‍, പി കെ ഷാക്കിര്‍, നൂറുല്‍ അമീന്‍, മന്‍സൂര്‍ മാടമ്പാട്ട്, നൗഷാദ് കോപ്പിലാന്‍ എന്നിവര്‍ പ്രസംഗിച്ചു.

