മാറ്റിനി ഡയറക്ടേഴ്സ് ഹണ്ട്; മൂന്നാം റൗണ്ടിലെ പത്തു സംവിധായകരെ പ്രഖ്യാപിച്ചു

Web Desk
1 Min Read

കൊച്ചി: ഒ ടി ടി പ്ലാറ്റ്ഫോം മാറ്റിനി ലൈവ് പുതുമുഖ സംവിധായകരെ തേടി നടത്തുന്ന ഡയറക്ടേഴ്സ് ഹണ്ടിന്റെ മൂന്നാംഘട്ട പത്തുപേരെ തെരഞ്ഞെടുത്തു. നിര്‍മാതാവും പ്രൊജക്ട് ഡിസൈനറുമായ ബാദുഷയും നിര്‍മ്മാതാവ് ഷിനോയ് മാത്യുവും സാരഥികളായി ആരംഭിച്ച ഒ ടി ടി പ്ലാറ്റ്ഫോമാണ് മാറ്റിനി.

city exchange

കഴിവുറ്റ പുതുമുഖ സംവിധായകരെ തേടി മാറ്റിനി നടത്തുന്ന ഡയറക്ടേഴ്സ് ഹണ്ട് മൂന്നു ഘട്ടങ്ങളിലായി മുപ്പത് സംവിധായകരെയാണഅ തെരഞ്ഞെടുക്കുന്നത്. മുപ്പത് സംവിധായകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച സംവിധായകന് മാറ്റിനി നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്യാനുള്ള അവസരം ലഭിക്കും.

തിരഞ്ഞെടുക്കുന്ന 30 വീഡിയോകളില്‍ ഏറ്റവും മികച്ച വീഡിയോക്ക് മാറ്റിനി ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസാണ് നല്കുന്നത്. കൂടാതെ പത്ത് സംവിധായകര്‍ക്ക് മാറ്റിനി തന്നെ നിര്‍മ്മിക്കുന്ന വെബ്സീരിസുകള്‍ സംവിധാനം ചെയ്യാനുള്ള അവസരവുമുണ്ട്. ഒപ്പം 29 വീഡിയോകള്‍ക്കും 10,000 രൂപ വീതം ക്യാഷ് പ്രൈസും നല്‍കുന്നു. പത്ത് പേരടങ്ങുന്ന ജൂറിയാണ് വിജയികളെ തിരഞ്ഞെടുത്തത്.

- Advertisement -
Ad image

മാറ്റിനി ഡയറക്ടേഴ്സ് ഹണ്ടിന്റെ മൂന്നാം റൗണ്ടിലെ വിജയികളെ മലയാള സിനിമാ മേഖലയിലെ പ്രശസ്ത നടന്മാരും സംവിധായകരും നിര്‍മ്മാതാക്കളുമായ സിജു വില്‍സണ്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ ജോര്‍ജ്, ജിബു ജേക്കബ്, സുഗീത്, ലിയോ തദ്ദേവൂസ്, നിഷാദ് കോയ, കണ്ണന്‍ താമരക്കുളം, ഷിനോയ് മാത്യു, എന്‍ എം ബാദുഷ എന്നിവരാണ് പ്രഖ്യാപിച്ചത്. ഇവര്‍ തിരഞ്ഞെടുത്ത സംവിധായകരും ഷോര്‍ട്ഫിലിമുകളും യഥാക്രമം: എബ്രഹാം സൈമണ്‍ (ബ്രാല്‍), സാം സിബിന്‍ (സക്കര്‍), ബേസില്‍ ഗര്‍ഷോണ്‍ (ചേട്ടന്‍), ആകാശ് നാരായണന്‍ (ത്രിശംഖ്), നിധിന്‍ അനിരുദ്ധന്‍ (ഒരു വോട്ട്), ഹൃസണ്‍ പി എസ് (ടൈം ലൂപ്പ്), വര്‍ഷ വാസുദേവ് (എന്റെ നാരായണിക്ക്), അജു അജീഷ് (കാക്ക), ജോഫിന്‍ വര്‍ഗീസ് (ബോംബ് കഥ), റാഷിദ് (ചൈന വന്‍മതില്‍).

Share This Article
Leave a Comment
error: Content is protected !!