ചന്ദ്രകളഭം ചാര്‍ത്തി ഉറങ്ങും.. പാട്ടുകേട്ട് അന്ത്യനിന്ത്ര

Web Desk
0 Min Read

കൊച്ചി:

city exchange

അന്ത്യോപചാര സമയത്ത് ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും’ പാട്ട് കേള്‍പ്പിക്കണം, മൃതദേഹത്തില്‍ റീത്ത് വെക്കരുത്, മൃതദേഹം ദഹിപ്പിക്കണം എന്നിങ്ങനെയുള്ള തന്റെ അന്ത്യാഭിലാഷങ്ങള്‍ നവംബര്‍ 22ന് തന്നെ അന്തരിച്ച എംഎല്‍എ പിടി തോമസ് എഴുതിവെപ്പിച്ചു. സുഹൃത്തുക്കള്‍ക്കാണ് പിടി തോമസ് അന്ത്യാഭിലാഷം എഴുതി കൈമാറിയത്. മൃതദേഹം പള്ളിപ്പറമ്പില്‍ അടക്കരുതെന്നും എറണാകുളം രവിപുരം ശ്മശാനത്തില്‍ ദഹിപ്പിക്കണമെന്നും കുറിപ്പില്‍ പറഞ്ഞു. ചിതാഭസ്മത്തിന്റെ ഒരംശം അമ്മയുടെ ഉപ്പുതോട് കല്ലറയില്‍ നിക്ഷേപിക്കണമെന്നും പറഞ്ഞു. അന്ത്യോപചാര സമയത്ത് വയലാര്‍ രാമവര്‍മയുടെ ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങുമെന്ന പാട്ട് കേള്‍പ്പിക്കണമെന്നും കുറിപ്പില്‍ വ്യക്തമാക്കി. കണ്ണുകള്‍ ദാനം ചെയ്യണമെന്നും തീരുമാനിച്ചിരുന്നു.

Share This Article
Leave a Comment
error: Content is protected !!