റോസാ ലക്സംബര്‍ഗ് ദിനവും സി എം പി പതാക ദിനവും ആചരിച്ചു

Web Desk
1 Min Read

കൊച്ചി: സി എം പി എറണാകുളം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ റോസാ ലക്സംബര്‍ഗ് ദിനവും പതിനൊന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ പതാക ദിനവും ആചരിച്ചു. എറണാകുളം എം ജി റോഡിലൂടെ നടന്ന വിളംബര ജാഥയ്ക്കു ശേഷം അഡ്വ. ബി എസ് സ്വാതി കുമാര്‍ പാര്‍ട്ടി പതാക ഉയര്‍ത്തി.

city exchange

അനുസ്മരണ സമ്മേളനം കൊച്ചിന്‍ കോര്‍പ്പറേഷന്‍ മേയര്‍ അഡ്വ. അനില്‍കുമാര്‍ എം ഉദ്ഘാടനം ചെയ്തു. ജെ എസ് എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും മുന്‍ എം എല്‍ എയുമായ എ എന്‍ രാജന്‍ബാബു മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ബി എസ് സ്വാതി കുമാര്‍ അധ്യക്ഷത വഹിച്ചു.

കെ കെ ചന്ദ്രന്‍, പി രാജേഷ്, എം എസ് സുരേന്ദ്രന്‍, കൃഷ്ണന്‍ കുട്ടി, വിന്‍സി ഫ്രാന്‍സിസ്, ശാന്ത നമ്പീശന്‍, അഡ്വ. സഞ്ജീവ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡെന്‍സില്‍ മെന്റസ്, നിധിന്‍, റോയ്, വിപിന്‍, നടരാജന്‍, സുല്‍ഫി, രാജേഷ്, കെ വി സരോജം എന്നിവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!