
ദുബൈ:

അന്തരിച്ച വ്യവസായ പ്രമുഖനും വിദ്യാഭ്യാസ ജീവകാരുണ്യ മത സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ ഡോക്ടര്‍ പി.എ. ഇബ്രാഹിം ഹാജിയുടെ നിര്യാണത്തില്‍ ദുബൈയിലെ സര്‍ക്കാര്‍ സേവന ദാതാക്കളായ ഇ.സി.എച്ചിന്റെ അഭിമുഖ്യത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു.
അല്‍ തവാറിലെ കോസ്റ്റല്‍ ബില്‍ഡിങ്ങില്‍ നടന്ന ചടങ്ങില്‍ സി.ഇ.ഒ ഇഖ്ബാല്‍ മാര്‍ക്കോണി ഉദ്ഘടനം ചെയ്തു. എമിറേറ്റ്സ് പി.ആര്‍.ഒ അസോസിയേഷന്‍ പ്രസിഡന്റ് അംജദ് മജീദ്, ഫാരിസ് ഫൈസല്‍, പി.എം അബ്ദുറഹ്‌മാന്‍, ജംഷാദ് അലി എന്നിവര്‍ സംസാരിച്ചു, അന്‍ഷാദ് വാഫിയുടെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന സദസ്സും സംഘടിപ്പിച്ചു.

