ചെങ്കടലില്‍ ആക്രമണം; സൗദി കപ്പലിന് നേരിയ കേടുപാടുകള്‍

Web Desk
1 Min Read

റിയാദ്: ചെങ്കടലില്‍ നടന്ന ആക്രമണത്തില്‍ സൗദി അറേബ്യയുടെ എന്‍സിസി മാസ എന്ന വാണിജ്യ കപ്പലിന് നേരിയ കേടുപാടുകള്‍ സംഭവിച്ചു.

city exchange

കപ്പലിന്റെ പുറംഭാഗത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചെങ്കിലും സുരക്ഷാ പരിശോധനകള്‍ക്ക് ശേഷം കപ്പലും ജീവനക്കാരും സുരക്ഷിതരാണെന്ന് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കപ്പല്‍ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്ര തുടര്‍ന്നതായി സൗദി പ്രസ് ഏജന്‍സി ജനറല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയിലെ ഔദ്യോഗിക സ്രോതസിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.

ചെങ്കടലില്‍ സൗദിയുടെ ഉടമസ്ഥതയിലുള്ള എന്‍സീലിയ എന്ന കപ്പലിന് നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് തീപിടിത്തമുണ്ടായതിന് പിന്നാലെയാണ് പുതിയ സംഭവം.

യെമനിലെ ഹൂത്തി വിമതസംഘം തിങ്കളാഴ്ച സൗദി അറേബ്യയ്ക്കെതിരെ നാവിക ഉപരോധം ഏര്‍പ്പെടുത്തുന്നതായി പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം മേഖലയിലെ നിരവധി രാജ്യങ്ങളും അന്താരാഷ്ട്ര സമൂഹവും വ്യാപകമായി വിമര്‍ശിച്ചിരുന്നു.

- Advertisement -
Ad image

വാണിജ്യ കപ്പലുകളെ ലക്ഷ്യമിട്ടുള്ള ഇത്തരം ആക്രമണങ്ങള്‍ വ്യാപാരക്കപ്പലുകളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്ന അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് സൗദി അധികൃതര്‍ വ്യക്തമാക്കി.

Share This Article
Leave a Comment
error: Content is protected !!