സഫാരി ഷോപ് ആന്‍ഡ് ഷൈന്‍ രണ്ടാം നറുക്കെടുപ്പ് വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി

Web Desk
1 Min Read

ദോഹ: സഫാരി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ മെഗാ പ്രമോഷന്‍ ഷോപ് ആന്‍ഡ് ഷൈന്‍- വിന്‍ 6 കെ ജി ഗോള്‍ഡ് പ്രമോഷന്റെ രണ്ടാമത്തെ നറുക്കെടുപ്പിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ കൈമാറി. അബുഹമൂറിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ സഫാരി മാനേജ്‌മെന്റ് പ്രതിനിധികളാണ് സമ്മാനങ്ങള്‍ കൈമാറിയത്.

city exchange

നറുക്കെടുപ്പിലെ സമ്മാനാര്‍ഹരായ ഒന്നാം സമ്മാന വിജയി ഹുമയൂണ്‍ (കൂപ്പണ്‍ നമ്പര്‍: sss200474918) 250 ഗ്രാം സ്വര്‍ണവും രണ്ടാം സമ്മാനം റാസിദ് അന്‍സാരി (കൂപ്പണ്‍ നമ്പര്‍: sss200705370), മുഹമ്മദ് റിഷാദ് (കൂപ്പണ്‍ നമ്പര്‍: sss201104582), കിസാന്‍ റായ് (കൂപ്പണ്‍ നമ്പര്‍: sss200396523) എന്നിവര്‍ക്ക് 150 ഗ്രാം സ്വര്‍ണവും മൂന്നാം സമ്മാനം ല്യാം കുമാര്‍ ബട്ട റായ് (കൂപ്പണ്‍ നമ്പര്‍: sss200069912), മുഹമ്മദ് വഹീദ് മിര്‍സ (കൂപ്പണ്‍ നമ്പര്‍: sss200678889) അനസ് കൊല്ലം കണ്ടി (കൂപ്പണ്‍ നമ്പര്‍: sss201051663) എന്നിവര്‍ക്ക് യഥാക്രമം 100 ഗ്രാം സ്വര്‍ണവും സമ്മാനമായി ലഭിച്ചത്.

2024 ഏപ്രില്‍ 20ന് അവസാനിക്കുന്ന ഷോപ്് ആന്റ് ഷൈന്‍ മെഗാ പ്രമോഷനില്‍ സഫാരിയുടെ ഏത് ഔട്‌ലറ്റില്‍ നിന്നും 50 റിയാലിന് പര്‍ച്ചേസ് ചെയ്യുമ്പോള്‍ ലഭിക്കുന്ന ഇ-റാഫിള്‍ കൂപ്പണ്‍ നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ഓരോ നറുക്കെടുപ്പിലും ഒരു കിലോ സ്വര്‍ണം ഏഴു വിജയികള്‍ക്കാണ് നല്‍കുന്നത്. ഈ പ്രമോഷന്റെ മൂന്നാമത്തെ നറുക്കെടുപ്പ് 2023 ഡിസംബര്‍ മൂന്നിന് അല്‍ഖോറിലെ സഫാരി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടക്കും.

ക്യാഷ് പ്രൈസുകള്‍, സ്വര്‍ണം, ബെന്‍സ്, ബി എം ഡബ്ല്യു, ലാന്‍ഡ് ക്രൂയിസര്‍ തുടങ്ങിയ ആഡംബര കാറുകളും മറ്റും പ്രൊമോഷനിലൂടെ ഉപഭോക്താവിന് നല്‍കുന്ന പ്രവണത ഇന്നും സഫാരി തുടരുന്നുണ്ട്. തങ്ങളുടെ ഒരു പ്രൊമോഷനില്‍ ഒരു മില്യണ്‍ ഖത്തര്‍ റിയാല്‍ ഒന്നാം സമ്മാനം നല്‍കി റീട്ടയ്ല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് മേഖലയില്‍ ഒരു പുതുചരിത്രം തന്നേ മുമ്പ് സൃഷ്ടിച്ചിട്ടുണ്ട് സഫാരി, ഗുണ മേന്‍മയുള്ള സാധനങ്ങള്‍ മത്സരാധിഷ്ഠിത വിലയില്‍ ഉപഭോക്താക്കളില്‍ എത്തിക്കുക എന്നതാണ് സഫാരിയുടെ മുദ്രാവാക്യം. ലോകോത്തര സൗകര്യങ്ങള്‍, സജ്ജീകരിച്ച കൗണ്ടറുകള്‍, വിശാലമായ പാര്‍ക്കിംഗ്, ഫുഡ് കോര്‍ട്ട്, മനോഹരമായ ഇന്റീരിയര്‍ ഇവയെല്ലാം സഫാരിയുടെ മാത്രം മേന്‍മകളാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!