

ദോഹ: ഈദുല്‍ ഫിത്തറിനോട് അനുബന്ധിച്ച് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് (ക്യു സി ബി) ഈദിയ എ ടി എം സേവനം പ്രഖ്യാപിച്ചു.

10 സ്ഥലങ്ങളില്‍ ലഭ്യമായ ഈദിയ എ ടി എം സേവനത്തിലൂടെ 5, 10, 50-100 റിയാല്‍ മൂല്യങ്ങളില്‍ പിന്‍വലിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നു.

ഈദിയ എ ടി എം ലൊക്കേഷനുകള്‍:
- പ്ലേസ് വെന്‍ഡോം
- മാള്‍ ഓഫ് ഖത്തര്‍
- അല്‍ വക്ര ഓള്‍ഡ് സൂഖ്
- ദോഹ ഫെസ്റ്റിവല്‍ സിറ്റി
- അല്‍ ഹസം മാള്‍
- അല്‍ മിര്‍ഖാബ് മാള്‍
- വെസ്റ്റ് വാക്ക്
- അല്‍ ഖോര്‍ മാള്‍
- അല്‍ മീര-മുഐതര്‍
- അല്‍ മീര-തുമാമ
ക്യു സി ബിയുടെ ഈദിയ എ ടി എം സേവനം, സാധാരണയായി കുട്ടികള്‍ക്ക് പണമോ സമ്മാനമോ നല്‍കുന്ന ഈദിയുടെ പരമ്പരാഗത ആചാരം തിരികെ കൊണ്ടുവന്ന് ഖത്തറി സംസ്‌കാരവും പൈതൃകവും സംരക്ഷിക്കാനാണ് ലക്ഷ്യമിടുന്നത്.

