

പയ്യന്നൂര്‍: പരിയാരം മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്ക് വനിതാ ലീഗ് ഇഫ്താര്‍ പാക്കറ്റുകള്‍ നല്‍കി. നാനൂറിലധികം വരുന്ന രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും തളിപറമ്പ് സി എച്ച് സെന്റര്‍ വനിത വിംഗിന്റെ ആഹ്വാന പ്രകാരം രാമന്തളി വനിതാ ലീഗാണ് ഭക്ഷണവും വെള്ളം അടങ്ങുന്ന വസ്തുക്കള്‍ എത്തിച്ച് വിതരണം നടത്തിയത്.


വനിതാ ലീഗ് നേതാക്കളും പ്രവര്‍ത്തകരുമായ പി എം ശുഹൈബ, കെ വി ആബിദ, കെ കെ ബല്‍ക്കീസ്, എം സഫീന, കെ കെ സൂഫുറ, ആയിഷ ബീവി, പി കദീജ, എം ആയിഷ, കെ കെ സഫിയ, പി കെ സുഹ്‌റ, ടി സല്‍മത്ത്, ശാഖാ മുസ്‌ലിം ലീഗ് നേതാക്കളായ ശാഖാ പ്രസിഡണ് കരപ്പാത്ത് കെ കെ അശ്‌റഫ്, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, പി എം ലത്തീഫ്, യു അബ്ദുറഹ്‌മാന്‍, മുണ്ടക്കാല്‍ ഇബ്രാഹിം, പി പി സുലൈമാന്‍ ഹാജി, കെ വി അബൂബക്കര്‍, കോച്ചന്‍ അബ്ദുല്ല, പി എസ് ശാനിദ്, റഫീഖ് കെ കെ, സമീര്‍, കെ എം മമ്മു തുടങ്ങിയവര്‍ പങ്കെടുത്തു.


