

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ഗവര്‍ണറുമായ വക്കം പുരുഷോത്തമന്‍ (96) അന്തരിച്ചു. തിരുവനന്തപുരം കുമാരപുരത്തെ വസതിയിലായിരുന്നു അന്ത്യം. ത്രിപുരയിലും മിസോറമിലും ഗവര്‍ണറും ആന്‍ഡമാനില്‍ ലഫ്. ഗവര്‍ണറുമായിരുന്നു.

കേരളത്തില്‍ മൂന്നു തവണ മന്ത്രിയായി. രണ്ടു തവണ എം പിയും അഞ്ചു തവണ എം എല്‍ എയുമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
