യുവ സംരംഭകത്വ സംരംഭത്തിന് തുടക്കമായി

Web Desk
1 Min Read

കൊച്ചി: മുതിര്‍ന്നവരില്‍ നിന്നല്ല സമപ്രായക്കാരില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളാന്‍ യുവതലമുറയ്ക്ക് സാധിക്കണമെന്ന് ഡോ. ജീമോന്‍ കോര പറഞ്ഞു. ടൈ യങ് എന്റര്‍പ്രണ്യുണര്‍ ഇനീഷ്യേറ്റീവ് എളമക്കര ഭവന്‍സ് വിദ്യാമന്ദിറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

city exchange

ടൈ പ്രസിഡന്റ് ദാമോദര്‍ അവനൂര്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാഭവന്‍ കണ്‍സള്‍ട്ടന്റ് മീന വിശ്വനാഥന്‍, ടൈ വൈസ് പ്രസിഡന്റ് ഡെസിഗ്നേറ്റ് വിവേക് കൃഷ്ണ ഗോവിന്ദ്, ടൈ യങ് എന്റര്‍പ്രണ്യൂര്‍ ചെയര്‍പേഴ്സണ്‍ വിനോദിനി സുകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭവന്‍സ് പ്രിന്‍സിപ്പല്‍ മിനി കെ സ്വാഗതവും വൈസ് പ്രിന്‍സിപ്പല്‍ ശ്രീദേവി എ നന്ദിയും പറഞ്ഞു.

വിദ്യാര്‍ഥികളില്‍ സംരംഭകത്വ ചിന്തകളുടെ വിത്തുപാകാനും അതുവഴി വരും തലമുറയെ പുതിയ പാതയിലൂടെ നടത്താനും ലക്ഷ്യമിട്ട് ടൈ നടത്തുന്ന ഗ്ലോബല്‍ പരിപാടിയും മത്സരങ്ങളുമാണ് ടൈ യങ് എന്റര്‍പ്രണ്യുര്‍ഷിപ്പ് ഇനീഷ്യേറ്റീവ്.

ഒന്‍പത് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസ് റൂം സെഷനുകള്‍, മെന്ററിംഗ്, ബിസിനസ് പ്ലാന്‍ മത്സരം എന്നിവ സംയോജിപ്പിച്ച് സംരംഭകത്വവും നൈപുണ്യവും പഠിപ്പിക്കാനും അവരെ സംരംഭകരായി വളര്‍ത്തിയെടുക്കാനും രൂപകല്‍പ്പന ചെയ്ത ആഗോള സംരംഭം ആറു വര്‍ഷമായി കേരളത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. സര്‍ക്കാര്‍- സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ഈ വര്‍ഷം അയ്യായിരം വിദ്യാര്‍ഥികളെയാണ് ലക്ഷ്യമിടുന്നത്.

- Advertisement -
Ad image

2024 മാര്‍ച്ചിലാണ് അവസാന ചാപ്റ്റര്‍ ലെവല്‍ മത്സരം അരങ്ങേറുക. അപേക്ഷകള്‍ക്കും അന്വേഷണങ്ങള്‍ക്കും [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ 7025888872 എന്ന നമ്പറിലോ ടീമിനെ ബന്ധപ്പെടാവുന്നതാണ്.

Share This Article
Leave a Comment
error: Content is protected !!